എന്തൊരു മനോഹരമായ പാട്ടാണ് പാത്തു, പ്രാര്‍ത്ഥനയ്ക്ക് അഭിനന്ദനവുമായി പൃഥ്വിരാജ്

By Prashant V R

പിന്നണി ഗായികയായി മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാര്‍ത്ഥന മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയയായത്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ പാടിയിട്ടുളളുവെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ തന്റെ പാട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കാറുമുണ്ട് താരപുത്രി. അതേസമയം പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പുതിയൊരു പാട്ടിനെ അഭിനന്ദിച്ച് കൊച്ചഛനും മലയാളികളുടെ ഇഷ്ടതാരവുമായ പൃഥ്വിരാജ് എത്തിയിരുന്നു.

prithvirajfamily

ഹിന്ദിയില്‍ ആദ്യമായി പാടിയ പാത്തുവിനെ അഭിനന്ദിച്ചാണ് പൃഥ്വി എത്തിയിരിക്കുന്നത്. ഏന്ത് മനോഹരമായ പാട്ടാണ് പാത്തു, ബിജോയ് നമ്പ്യാര്‍, ഗോവിന്ദ് വസന്ത, തായ്ഷിന്‌റെ മുഴുവന്‍ ടീമംഗങ്ങള്‍ക്കും എല്ലാം ആശംസകളും നിങ്ങള്‍ക്കായി ഇതാ ഒരു പാട്ട്, പ്രാര്‍ത്ഥനാ ഇന്ദ്രജിത്തിന്റെ രേ ബാവ്രെ എന്നാണ് പൃഥ്വി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. പൃഥ്വിക്കൊപ്പം ഇന്ദ്രജിത്തും മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഇന്ദ്രജിത്തും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സോളോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തായ്ഷ്. മലയാളത്തില്‍ മോഹന്‍ലാല്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ സിനിമകള്‍ക്കായി മുന്‍പ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ഗാനങ്ങള്‍ ആലപിച്ചിരുന്നു. മലയാളത്തില്‍ പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ബോളിവുഡിലേക്ക് താരപുത്രി എത്തിയത്. അതേസമയം കോവിഡ് ബാധിതനായി ഐസോലേഷനില്‍ കഴിയവേയാണ് പൃഥ്വിരാജ് സുകുമാരന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നത്.

ക്വീനിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിക്കും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വി തന്നെ ഇക്കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു. സെറ്റിലുണ്ടായിരുന്ന മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ക്വാറന്റൈനീല്‍ കഴിയുകയാണ്. തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം എത്രയും പെട്ടെന്ന് നിര്‍ബന്ധിത ക്വാറന്റൈനീല്‍ പോവണമെന്നും ലക്ഷണങ്ങള്‍ ഉളളവര്‍ എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റ് നടത്തണമെന്നും നേരത്തെ സിനിമയില്‍ അഭിനയിക്കുന്ന സുരാജ് വെഞ്ഞാറമൂടും അഭ്യര്‍ത്ഥിച്ചിരുന്നു.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X