ഒറ്റയ്ക്ക് പോയോ? കുംഭമേള കാണാന്‍ സുപ്രിയ മേനോനും! ത്രീവേണി സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമായി താരപത്‌നി
പൃഥ്വിരാജ് സുകുമാരനെ പോലെ അദ്ദേഹത്തിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും ഇന്ന് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ്. നേരത്തെ മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ തന്റേതായ വ്യക്തിത്വവും നിലപാടുകളുമൊക്കെ ഉറക്കെ പറയാറുള്ള ആളാണ്. അതുകൊണ്ട് തന്നെ വലിയ ജനപിന്തുണയാണ് താരപത്‌നിയ്ക്കും ലഭിച്ചിരിക്കുന്നത്.
പൃഥ്വിയുടെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് താരങ്ങളിപ്പോള്‍. ഇതിനിടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സുപ്രിയ പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. താന്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയെന്ന് സൂചിപ്പിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍...

കഴിഞ്ഞ കുറച്ച് നാളുകളായി പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയുടെ വിശേഷങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. ബോളിവുഡില്‍ നിന്നും പ്രമുഖരായ പലരും ഇതില്‍ പങ്കെടുക്കാന്‍ പോവുകയും അവരുടെ ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. കൂട്ടത്തില്‍ സുപ്രിയ മേനോനും ഉണ്ടെന്നതാണ് പുതിയ വിശേഷം. കുംഭമേളയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.
വിഐപികള്‍ക്ക് വേണ്ടി പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് സുപ്രിയ എത്തിയത്. ശേഷം ത്രീവേണി സംഗമത്തില്‍ നിന്നുള്ള വീഡിയോ താരം പകര്‍ത്തുകയായിരുന്നു. കറുപ്പ് നിറമുള്ള വസ്ത്രവും അതിന് മുകളില്‍ ലൈഫ് ജാക്കറ്റും കൂടെ ഒരു കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചാണ് സുപ്രിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സുപ്രിയ ഇത്രയും വിശ്വാസിയായിരുന്നോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു. മാത്രമല്ല ഭര്‍ത്താവും നടനുമായ പൃഥ്വിരാജും ഇവിടെ എത്തിയിരുന്നോ എന്നറിയാനുള്ള ആകാംഷയിലാണ് ഏവരും.
എന്നാല്‍ ഭാര്യയ്‌ക്കൊപ്പം നടന്‍ പോയിട്ടില്ലെന്നാണ് സൂചന. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായ എമ്പുരാന്റെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് താരം. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ സിനിമയാണ്. ബിഗ് ബജറ്റില്‍ വലിയ പ്രതീക്ഷകളോടെ നിര്‍മ്മിച്ച എമ്പുരാന്‍ മാര്‍ച്ച് ഇരുപ്പത്തിയേഴിനായിരിക്കും തിയേറ്ററുകളിലേക്ക് എത്തുക.

അതേ സമയം സുപ്രിയ മേനോന് പുറമേ ജയസൂര്യ, വിനായകന്‍, കൃഷ്ണ കുമാര്‍, സുരേഷ് കുമാര്‍, സംയുക്ത, തുടങ്ങി നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ നിന്നു കുംഭമേളയില്‍ പങ്കെടുക്കാനായി പോയത്. ജയസൂര്യ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് പോയിരുന്നത്. അവിടെ നിന്നും കുടുംബസമേതം നില്‍ക്കുന്ന ചിത്രങ്ങളും താരങ്ങള്‍ പുറത്ത് വിട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് ആളുകളാണ് എത്തിയത്. സെലിബ്രിറ്റികള്‍ക്ക് പുറമേ രാഷ്ട്രീയക്കാരനും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. ചില അപകടങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളും ഇതിന് പിന്നില്‍ നടക്കുന്നുണ്ട്.


Click it and Unblock the Notifications











