twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ ആരാധകനായി സുരാജ് വെഞ്ഞാറമൂട്! ഡ്രൈവിംഗ് ലൈസന്‍സിലെ ആദ്യ ഗാനം പുറത്ത്

    By Midhun Raj
    |

    ലൂസിഫര്‍, ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഒരു സൂപ്പര്‍സ്റ്റാറിന്റെയും ആരാധകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രിസ്മസിനാണ് ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    Driving Licence

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. 'ഞാന്‍ തേടും പൊന്‍ താരം' എന്നു തുടങ്ങുന്ന ഒരു പാട്ടാണ് ഇറങ്ങിയിരിക്കുന്നത്. ആന്റണി ദാസനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്‌സണ്‍ ഗാരി പെരേരയും നേഹ എസ് നായരും സംഗീതം നല്‍കിയിരിക്കുന്നു. ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്.

    എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ! ഷെയ്ന്‍ നിഗത്തോട് ആലപ്പി അഷ്‌റഫ്എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ! ഷെയ്ന്‍ നിഗത്തോട് ആലപ്പി അഷ്‌റഫ്

    പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സിനിമയ്ക്ക് വേണ്ടി തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് സ്‌ക്രിപ്റ്റ് എഴുതിയത്. സച്ചിയുടെ തന്നെ സംവിധാനത്തില്‍ പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയും എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

    മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം! മുന്‍ സംവിധായകന്‍ സജീവ് പിളളയടക്കം 8പേര്‍ക്കെതിരെ പോലീസ് കേസ്മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം! മുന്‍ സംവിധായകന്‍ സജീവ് പിളളയടക്കം 8പേര്‍ക്കെതിരെ പോലീസ് കേസ്

    Read more about: prithviraj suraj venjaramood
    English summary
    Prithviraj Suraj Venjaramood Driving Licence Movie Song Released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X