തലൈവരുടെ പെട്ടയെ ഏറ്റെടുത്ത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും! സര്‍പ്രൈസ് പൊളിച്ചുവെന്ന് ആരാധകര്‍
തെന്നിന്ത്യന്‍ താരങ്ങളുടെ സിനിമകള്‍ക്കെല്ലാം കേരളത്തില്‍ നിന്നും ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ലഭിക്കാറുള്ളത്. തലൈവര്‍ ചിത്രമായ പെട്ടയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കുടുംബസമേതമുള്ള യാത്രയ്ക്കിടയില്‍ സര്‍പ്രൈസുമായെത്തുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയതിന് പിന്നാലെയായാണ് ഈ വാര്‍ത്തയെത്തിയത്. ജനുവരി 10നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. 200 ലധികം സ്‌ക്രീനുകളിലായി സിനിമ റിലീസ് ചെയ്യുമെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേര്‍ന്നാണ് പെട്ടയുടെ കേരള റിലീസ് താരം ഏറ്റെടുത്തത്.
സിമ്രാന്‍, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. സിനിമയിലേക്ക് വിജയ് എത്തിയതിനെക്കുറിച്ചും രജനിയുടെ പിന്തുണയെക്കുറിച്ചുമൊക്കെ അണിയറപ്രവര്‍ത്തകര്‍ വാചാലരായിരുന്നു. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. 2.0 യ്ക്ക് ശേഷമുള്ള തലൈവര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഈ സിനിമ പ്രഖ്യാപിച്ചതും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

കുടുംബസമേതമുള്ള യാത്രയ്ക്കിടയിലാണ് താനെന്നും ഒരുദിവസത്തെ അവധിയെടുത്ത് ഇപ്പോള്‍ തിരിച്ചെത്തിയത് സര്‍പ്രൈസിനെക്കുറിച്ച് അറിയിക്കാനായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ആരാധകരുടെ പ്രവചനങ്ങളും തുടങ്ങിയത്. ലൂസിഫറും നയനുമായി ബന്ധപ്പെട്ടായിരിക്കും സര്‍പ്രൈസായിരിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ആരാധകര്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത തരത്തിലായിരിക്കും സര്‍പ്രൈസെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications











