അന്ന് സ്‌ക്രീന്‍ ടെസ്റ്റിന് പോയി! ഇന്നദ്ദേഹം സ്വന്തം സിനിമയിലെ താരം! ഫാസിലിനെക്കുറിച്ച് പൃഥ്വിരാജ്!

നവാഗത സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമായിരുന്നു ലൂസിഫറിന്റെ ട്രെയിലറെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ട്രെയിലര്‍ തരംഗമായി മാറിയത്. അഭിനേതാവില്‍ നിന്നും സംവിധായകനിലേക്കാണ് പൃഥ്വിയുടെ കുതിപ്പ്. സംവിധായകനില്‍ നിന്നും അഭിനേതാവായി മാറിയ ഫാസിലാണ് ഈ ചിത്രത്തില്‍ ഫാദര്‍ നെടുമ്പള്ളിയായി എത്തുന്നത്. അദ്ദേഹത്തിലെ അഭിനേതാവിനെക്കുറിച്ചും ലൂസിഫറിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പൃഥ്വി വ്യക്തമാക്കിയിരുന്നു. നേരത്തെ ചില സിനിമകളില്‍ അതിഥിയായി അദ്ദേഹം എത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

11ാം ക്ലാസ് പഠനത്തിനിടയിലാണ് താന്‍ ഫാസിലിലെ നടനെ തിരിച്ചറിഞ്ഞതെന്ന് പൃഥ്വി പറയുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പ് അമ്മയുടെ നിര്‍ദേശപ്രകാരം താന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നതായി താരം പറയുന്നു. തന്നെ കണ്ടപ്പോള്‍ എനിക്ക് ഇവനെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് തനിക്കൊപ്പമൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. സീന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം എങ്ങനെ അഭിനയിക്കണമെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ വിവരണം നല്‍കിയിരുന്നു. ആദ്യം തനിക്കും പിന്നീട് ആ പെണ്‍കുട്ടിക്കുമായാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞുതന്നത്. ഒരു സ്ത്രീ എങ്ങനെയാണോ കാര്യങ്ങള്‍ വിവരിക്കുന്നത് അത് പോലെയായിരുന്നു അദ്ദേഹം അവരോട് കാര്യങ്ങള്‍ വിവരിച്ചത്. അദ്ദേഹം നല്ലൊരു അഭിനേതാവ് കൂടിയാണെന്ന് അന്നാണ് മനസ്സിലായത്.

Fazil

അന്ന് തനിക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് അസിന്‍ തോട്ടുങ്കല്‍. ലൂസിഫറിനെക്കുറിച്ച് പോണിലൂടെ പറയാനുള്ള ധൈര്യം തനിക്കില്ലായിരുന്നു. നേരില്‍ പറയുകയായിരുന്നു. അപ്പോള്‍ അദ്ദേഹം നോ പറഞ്ഞാലും നിര്‍ബന്ധിക്കാമല്ലോ, ഫോണിലായാല്‍ അത് നടക്കില്ലല്ലോ, നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് പറയുകയും നോ പറയരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹം ലൂസിഫറിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X