മമ്മൂട്ടിക്ക് മാത്രമല്ല മോഹന്‍ലാലിനുമുണ്ട് ആ ഭാഗ്യം! ലൂസിഫറിന് മൂന്നാം ഭാഗമുണ്ടെന്ന് പൃഥ്വിരാജ്!
Recommended Video
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈയ്യടിച്ച് സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ലൂസിഫര്‍. അഭിനേതാവായും ഗായകനായും നിര്‍മ്മാതാവായും എത്തിയിന് പിന്നാലെയായാണ് സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിക്കുന്നതിനായി പൃഥ്വിരാജ് എത്തിയത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരിക്കും തന്റെ സിനിമയിലെ നായികാനായകന്‍മാരെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ പറഞ്ഞത് പോലെ തന്നെയുള്ള കാര്യങ്ങളായിരുന്നു പിന്നീട് നടന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമയായി മാറുകയായിരുന്നു ഈ സിനിമ.
അഭിനേതാവിനും അപ്പുറത്ത് നല്ലൊരു സംവിധായകന്‍ കൂടിയാണെന്ന് തെളിയിച്ച പൃഥ്വിയോടെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്. രണ്ടാം ഭാഗത്തിന്റെ സകല സാധ്യതകളും ശേഷിപ്പിച്ചായിരുന്നു സിനിമ അവസാനിച്ചത്. രണ്ടാം ഭാഗവുമായി പൃഥ്വിയും മുരളി ഗോപിയും എത്തിയേക്കുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകളും. കാത്തിരിപ്പിനൊടുവിലായാണ് മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ച് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗവും ഇറങ്ങുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് പൃഥ്വിരാജും സംഘവും.

മുരളി ഗോപിയും പൃഥ്വിരാജും ചേര്‍ന്നാണ് ലൂസിഫറിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളിയായിരുന്നു. രാജു ആരോടും പറയരുതെന്ന് പറഞ്ഞ് മിക്കപ്പോഴും മുരളി ഈ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് സംസാരിക്കാറുള്ളതെന്നും പൃഥ്വി പറയുന്നു. രാജു ആരോടും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് മുരളി കാത്ത് സൂക്ഷിച്ച രഹസ്യമായിരുന്നു ഇത് രണ്ടാം ഭാഗത്തില്‍ അവസാനിക്കില്ലെന്നുള്ളത്. ഇടയ്ക്കിടയ്ക്ക് തന്നെ വിളിച്ച് ആരോടും പറയരുതെന്ന് പറഞ്ഞ് മൂന്നാം ഭാഗത്തെക്കുറിച്ച് മുരളി സംസാരിക്കാറുണ്ട്.

ആദ്യ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട മൊമന്റോ പ്രിയദര്‍ശനില്‍ നിന്നും വാങ്ങാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ സംവിധായകനായതിന് പിന്നിലെ ഏറ്റവും വലിയ കാരണം മുരളി ഗോപിയെന്ന തിരക്കഥാകൃത്താണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മുരളിയുടെ മനസ്സിലുദിച്ച ചിന്തയായിരുന്നു അത്. അതിന് ശേഷമായാണ് ഇത് രാജുവിന് സംവിധാനം ചെയ്തൂടേയെന്ന് ചോദിച്ചത്.

ഈ കഥ തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിനും മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമൊക്കെ ഇഷ്ടപ്പെടുകയും ചെയ്തതോടെയാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ ജനിച്ചത്. ഫോര്‍മലായി താന്‍ ഒരിക്കലും ഇക്കാര്യങ്ങള്‍ പറയാറില്ല, മുരളി തനിക്ക് ബ്രദറിനെപ്പോലെയാണ്. ഇന്ദ്രനെപ്പോലെ തന്നെയാണ് മുരളിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിനൊപ്പമായി മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും വേദിയിലുണ്ടായിരുന്നു.

ലൂസിഫറിന്റെ കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇത് രണ്ടാം ഭാഗത്തില്‍ അവസാനിക്കില്ലെന്ന് തങ്ങള്‍ക്ക് ബോധ്യമായിരുന്നു. ഇതിന്റെ ഫുള്‍ കഥ പറയണമെങ്കില്‍ മൂന്ന് ഭാഗം വേണ്ടി വരുമെന്ന് അന്നേ മനസ്സിലാക്കിയിരുന്നുവെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ഇരുവരും പറഞ്ഞിരുന്നില്ല. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. ആദ്യ സിനിമ ചളമാക്കിയാല്‍ പിന്നെ ഇതേക്കുറിച്ച് പറയേണ്ടല്ലോ, അതായിരുന്നു അത് മറച്ചുവെച്ചത്.

ഇന്ന് ശരിക്കും ആന്റണി പെരുമ്പാവൂരിന്റെ ദിവസമാണ്. ആശീര്‍വാദ് സിനിമാസിന്റെ മൂന്ന് സിനിമകളുടെ വിജയാഘോഷവും വരാനിരിക്കുന്ന മൂന്ന് സിനിമകളെക്കുറിച്ചുമുള്ള പ്രഖ്യാപനങ്ങളാണ് ഇവിടെ നടന്നത്. ഇതിന്റെയെല്ലാം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ആന്റണിയെന്ന നിര്‍മ്മാതാവിനോട് തനിക്ക് അസൂയയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നില്‍ മോഹന്‍ലാലെന്ന താരമുണ്ടെങ്കില്‍ക്കൂടിയും അതിന്റെ ബിസിനസ് ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് അതേക്കുറിച്ച് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും പൃഥ്വിരാജ് വാചാലനായിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിഹം പോലെയൊരു മലയാളത്തില്‍ യാഥാര്‍ഥ്യമായതിന് പിന്നില്‍ ആന്റണിയുടെ കഴിവുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ പൃഥ്വി നേരിട്ട് അഭിനന്ദിച്ചിരുന്നു. താനൊരു നിര്‍മ്മാതാവ് കൂടിയാണ്, ആന്റണിയെപ്പോലൊരു നിര്‍മ്മാതാവുകയെന്നതാണ് തന്റെ ആഗ്രഹമെന്നും പൃഥ്വി പറഞ്ഞിരുന്നു. മലയാളത്തിലെ സംവിധായകര്‍ക്കെല്ലാം വലിയ സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടാവട്ടെ.

വലിയ സിനിമകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടമാണ് ശരിക്കും എമ്പുരാനൊക്കെ സംഭവിക്കുന്നതിന് പിന്നിലെ കാരണം. അല്ലേയെന്നും പൃഥ്വിരാജ് ചോദിച്ചിരുന്നു. എന്ത് വേണമെങ്കിലും ചെയ്‌തോളാന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരോട് നന്ദിയും പറഞ്ഞാണ് പൃഥ്വി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

മമ്മൂട്ടിക്ക് മാത്രമല്ല മോഹന്‍ലാലിനെത്തേടിയും ആ ഭാഗ്യം എത്തിയിരിക്കുകയാണ്. പോക്കിരിരാജയ്ക്ക് പിന്നാലയായെത്തിയ മധുരരാജയ്ക്ക് മൂന്നാം ഭാഗമുണ്ടാവുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. മിനിസ്റ്റര്‍ രാജയ്ക്കായി മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മോഹന്‍ലാലിനും അതേ ഭാഗ്യം ലഭിച്ചിരിക്കുകയാണ്, ലൂസിഫറിന്റെ മൂന്നാം ഭാഗവുമായി താരവും എത്തുമെന്ന് പൃഥ്വിരാജ് സ്ഥിരീകരിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











