വീട്ടിലെ മികച്ച അഭിനേതാവിനെക്കുറിച്ച് പൃഥ്വിരാജ്! ഇന്ദ്രജിത്തിനും സമാനമായ അഭിപ്രായമാണ്! ആരാണ് ആ താരം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. മല്ലികയുടേയും മക്കളായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും അവരുടെ കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. മക്കള്‍ മാത്രമല്ല മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമെല്ലാം ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കുടുംബത്തിലുള്ളവരെല്ലാം. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇവരെല്ലാം വാചാലരാവാറുണ്ട്. മക്കളുടെ സിനിമാപ്രവേശനത്തെക്കുറിച്ച് മുന്‍പേ തന്നെ സുകുമാരന്‍ പ്രവചിച്ചിരുന്നു.

കുട്ടിക്കാലത്ത് തന്നെ സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും കണ്ടും കേട്ടും അറിഞ്ഞും വളര്‍ന്നവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഭാവിയില്‍ മക്കള്‍ സിനിമയിലെത്തുമെന്നും സുകുമാരന്‍ പ്രവചിച്ചിരുന്നു. അമ്മയുടെ യോഗത്തിലേക്ക് മക്കളെ കൊണ്ടുവന്നത് ചോദിച്ചപ്പോള്‍ അടുത്ത തലമുറയിലെ സൂപ്പര്‍സ്റ്റാറായിരിക്കും ഇവരെന്നായിരുന്നു സുകുമാരന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. വീട്ടിലെ അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുന്ന പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അച്ഛനുണ്ടായിരുന്നുവെങ്കില്‍

അച്ഛനുണ്ടായിരുന്നുവെങ്കില്‍

അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാനും രാജുവും സിനിമയിലേക്ക് വരുമായിരുന്നോ എന്ന കാര്യത്തെക്കുറിച്ചാണ് ഇവിടെ സംസാരിച്ചുകൊണ്ടിരുന്നത്. ആദ്യം ഞാന്‍ സംസാരിച്ചു, പിന്നെ രാജുവും. അതിനിടയിലാണ് അമ്മ വന്നതെന്നായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. അമ്മയായിരിക്കും ഇതേക്കുറിച്ച് ഉത്തരം പറയാന്‍ പറ്റിയ ആളെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാട് പേര്‍ തന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.

അഭിനയിക്കാന്‍ വിടുമായിരുന്നോ?

അഭിനയിക്കാന്‍ വിടുമായിരുന്നോ?

മക്കള്‍ക്ക് രണ്ടുപേര്‍ക്കും അഭിനയിക്കാനുള്ള കഴിവ് ഉണ്ടെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞ വ്യക്തിയാണ് സുകുമാരന്‍ ചേട്ടന്‍. അതുകൊണ്ട് തന്നെ അദ്ദേഹവും ഇത് പ്രതീക്ഷിച്ചിരുന്നു. ഇതേക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എന്തൊക്കെ പറഞ്ഞാലും അവര്‍ കറങ്ങിത്തിരിഞ്ഞ് സിനിമയിലേക്ക് വരാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചും അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു.

Recommended Video

Shaji Kailas Movie Kaduva Rolling Soon
പഠനശേഷം

പഠനശേഷം

വിദ്യാഭ്യാസം എന്നും പ്രധാനപ്പെട്ട കാര്യമാണ്. അതേക്കുറിച്ച് അദ്ദേഹം കൃത്യമായി പറഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മക്കള്‍ സിനിമയില്‍ വരുന്നതിനോട് അദ്ദേഹത്തിനും താല്‍പര്യമായിരുന്നു. ഇവിടുത്തെ ഒന്നുരണ്ട് സംവിധായകര്‍ക്കൊക്കെ അദ്ദേഹം പറഞ്ഞത് കൃത്യമായി അറിയാം. അഭിനേതാവില്‍ നിന്നും മാറി സംവിധായകനായപ്പോള്‍ ആ സിനിമ പൃഥ്വിരാജ് സമര്‍പ്പിച്ചത് അച്ഛനായിരുന്നു.

അമ്മ തിരിച്ചുവന്നത്

അമ്മ തിരിച്ചുവന്നത്

അച്ഛന്റെ വിയോഗശേഷം അമ്മ തനിച്ചായിരുന്നു ചേട്ടന്‍ കോളേജിലും ഞാന്‍ സ്‌കൂളിലും പോയാല്‍ അമ്മയ്ക്ക് ബോറടിയാണ്. സീരിയലുകളില്‍ നിന്നും ആ സമയത്ത് അവസരം ലഭിച്ചിരുന്നു. അപ്പോഴാണ് ഞാനും ചേട്ടനും അമ്മയെ അഭിനയിക്കാനായി നിര്‍ബന്ധിച്ചത്. 9 മണിമുതല്‍ വൈകുന്നേരം 6വരെ അമ്മ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കരുതെന്ന് ഞങ്ങള്‍ കരുതി. അതിന് ശേഷം അമ്മയ്ക്ക് നല്ല ത്രില്ലായി. അമ്മ ആസ്വദിച്ച് തുടങ്ങി.

മികച്ച അഭിനേതാവ്

മികച്ച അഭിനേതാവ്

കുടുംബത്തിലെ മികച്ച അഭിനേതാവ് ആരാണെന്ന് ചോദിച്ചാല്‍ അത് അമ്മയാണ്. അച്ഛനോ ഞങ്ങളോ അല്ല. വിവാഹം കുടുംബവുമൊക്കെയായി ഇടയ്ക്ക് ഒതുങ്ങിയെന്ന് മാത്രം. ഇടയ്ക്ക് തിരിച്ച് വരാനുള്ള അവസരം കിട്ടിയപ്പോള്‍ അമ്മ അത് കൃത്യമായി വിനിയോഗിക്കുകയായിരുന്നു. ഓണത്തിന് ഒരു ദിവസം മക്കളും മരുമക്കളു കൊച്ചുമക്കളുമൊക്കെ ഒരുമിച്ച് കൂടണമെന്നുള്ളത് ഞാന്‍ നിര്‍ബന്ധമാക്കാന്‍ പോവുകയാണെന്നായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X