»   » പൃഥ്വിരാജും രൂപേഷ് പീതാംബരനും കൈകോര്‍ത്ത് പുതിയ ചിത്രം

പൃഥ്വിരാജും രൂപേഷ് പീതാംബരനും കൈകോര്‍ത്ത് പുതിയ ചിത്രം

Posted By:
Subscribe to Filmibeat Malayalam

രൂപേഷ് പീതാംബരന്റെ പുതിയ ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്. രൂപേഷ് പുതിയ ചിത്രത്തിന്റെ പണിപുരയില്‍ ആണെന്നും അതില്‍ കേന്ദ്രകഥാപാത്രം പൃഥ്വിരാജ് ആണെന്നും ഈ അടുത്താണ് അറിഞ്ഞത്. പ്രോജക്റ്റിനു വേണ്ടി 2015ല്‍ തന്നെ താരത്തെ സമീപിച്ചിരുന്നുവെങ്കിലും ഡേറ്റ് ഇല്ലാത്തതിനാല്‍ പിന്‍മാറുകയായിരുന്നു.

roopeshprithwiraj

തൊഴിലിനോടും സംവിധായകരോടും മറ്റും പൃഥ്വിരാജ് കാണിക്കുന്ന മനോഭാവവും പെരുമാറ്റവും അഭിനന്ദനാര്‍ഹമാണെന്നും രൂപേഷ് അഭിപ്രായപ്പെട്ടു. രൂപേഷിന്റെ ഒരു മെക്‌സിക്കന്‍ അപാരത റിലീസായപ്പോള്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ രൂപേഷിനെ അഭിനന്ദിച്ചിരുന്നു. ചിത്രത്തില്‍ ടോവിനോ തോമസിനോളം പ്രാധാന്യമുള്ള റോള്‍ തന്നെയാണ് രൂപേഷിനും ഉള്ളത്.

ഭദ്രന്റെ സ്പടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ (തോമസ് ചാക്കോ) ചെറുപ്പകാലം അഭിനയിച്ച് അഭിനയരംഗത്തേക്ക് വന്ന രൂപേഷ്, സംവിധാനത്തില്‍ കൈവച്ചത് ദുല്ഖര്‍ സല്‍മാന്റെ തീവ്രം എന്ന ചിത്രത്തിലാണ്.

English summary
Prithviraj the talented is all set to join hands with actor-director Roopesh Peethambaran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam