»   » വിദ്യ ബാലന്‍ മലയാളത്തിലേക്ക്, നായകന്‍ പൃഥ്വിരാജ്?

വിദ്യ ബാലന്‍ മലയാളത്തിലേക്ക്, നായകന്‍ പൃഥ്വിരാജ്?

By: Rohini
Subscribe to Filmibeat Malayalam

ചക്രം എന്ന മലയാള സിനിമയിലൂടെയാണ് വിദ്യാ ബാലന്റെ വെള്ളിത്തിരാ പ്രവേശം. എന്നാല്‍ ആ ചിത്രം പാതി വഴിയില്‍ മുടങ്ങിപ്പോകുകയും വിദ്യ ബാലന്‍ അന്യഭാഷകളിലേക്ക് ചേക്കേറുകയും ചെയ്തു. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികമനാരില്‍ ഒരാളായ വിദ്യ പിന്നീട് മലയാളത്തിലെത്തിയത് പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ്.

വീണ്ടും പൃഥ്വിരാജിനൊപ്പം വിദ്യ ബാലന്‍ മലയാളത്തിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. സാഹിത്യകാരിയായ മാധവി കുട്ടിയുടെ ജീവിതം കമല്‍ സിനിമയാക്കുന്നു എന്നും അതില്‍ വിദ്യാ ബാലന്‍ നായികയാകുന്നു എന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ ചിത്രത്തിലാണ് വിദ്യയ്‌ക്കൊപ്പം കേന്ദ്ര നായക വേഷം ചെയ്തുകൊണ്ട് പൃഥ്വിരാജ് എത്തുന്നത്.

vidya-balan-prithviraj

മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് കമല്‍ ഈ ചിത്രം ഒരുക്കുന്നത്. അതേ സമയം ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ വേഷത്തില്‍ പൃഥ്വിരാജ് എത്തിയ ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

English summary
Prithviraj team up with Vidya Balan for Kamal film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam