»   » ചെറിയ ബ്രേക്കിന് ശേഷം ബിഗ് ബജറ്റുമായി സംവിധായകന്‍, നായകന്‍ പൃഥ്വിരാജ്!

ചെറിയ ബ്രേക്കിന് ശേഷം ബിഗ് ബജറ്റുമായി സംവിധായകന്‍, നായകന്‍ പൃഥ്വിരാജ്!

By: സാൻവിയ
Subscribe to Filmibeat Malayalam

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുഭവ സമ്പത്തുള്ള നടനാണ് പൃഥ്വിരാജ്. അടുത്ത കാലത്തായി ബിഗ് ബജറ്റ് ചിത്രങ്ങളുടെയും മികച്ച ചിത്രങ്ങളുടെയും ഭാഗമായി അഭിനയിച്ച നടന്‍. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്. ഒരുപിടി നല്ല ചിത്രങ്ങളാണിപ്പോ നടന്റെ കൈയിലുള്ളത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പൃഥ്വിരാജ് ഒരു ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി ഡേറ്റ് കൊടുത്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. മനോരമ ഒാണ്‍ലൈനാണ് പൃഥ്വിരാജും വിജി തമ്പിയും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രം

ഒരു ബിഗ് ബജറ്റ് ചിത്രമാണിതെന്നാണ് അറിയുന്നത്. സംവിധായകന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നായകന്‍ പൃഥ്വിരാജ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തിലെ മറ്റൊരു വമ്പന്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.

ചെറിയ ബ്രേക്ക് വന്നത്

വിജി തമ്പിയുടെ കരിയറില്‍ ചെറിയ ബ്രേക്ക് വരാന്‍ കാരണം ഈ ചിത്ത്രതിന് വേണ്ടിയായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

പൃഥ്വിരാജ്-വിജി തമ്പി-ചിത്രങ്ങള്‍

പൃഥ്വിരാജും വിജി തമ്പിയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമല്ല. 2009ല്‍ പുറത്തിറങ്ങിയ നമ്മള്‍ തമ്മില്‍, കൃത്യം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നമ്മള്‍ തമ്മില്‍

2009ല്‍ വിജി തമ്പി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രമാണ് നമ്മള്‍ തമ്മില്‍. പൃഥ്വിരാജും ഇന്ദ്രജിത്തും തുല്യ റോളിലെത്തിയ ക്യാംപസ് ചിത്രം. 2004ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും ചിത്രം വൈകിയാണ് തിയേറ്ററുകളില്‍ എത്തിയത്.

കൃത്യം

പൃഥ്വിരാജും വിജി തമ്പിയും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് കൃത്യം. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കൃത്യമാണ് നമ്മള്‍ തമ്മില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് റിലീസ് ചെയ്തത്.

നാടോടി മന്നന്‍

വിജി തമ്പിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് നാടോടി മന്നന്‍. 2013ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടിയില്ല.

English summary
Prithviraj To Team Up With Viji Thampi For A Big Budget Venture?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam