പൃഥ്വിരാജ് പുതിയ രണ്ടു ചിത്രങ്ങള്‍ കൂടി കരാര്‍ ആയി

By Nirmal Balakrishnan

പൃഥ്വിരാജ് വി.കെ. പ്രകാശിന്റെയും കാമറാമാന്‍ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനാകുന്നു. നവാഗതരായ ഡോ. മഹേഷ് കിടങ്ങില്‍, ബി.ടി. അനില്‍കുമാര്‍ എന്നിവരാണ് വി.കെ. പ്രകാശ് ചിത്രത്തിനു വേണ്ടി കഥയും തിരക്കഥയും എഴുതുന്നത്. വികെപിയുടെ പൊലീസ് എന്ന ചിത്രത്തിലാണ് പൃഥ്വി മുന്‍പ് അഭിനയിച്ചിട്ടുള്ളത്.

ന്യൂജനറേഷന്‍ ചിത്രങ്ങള്‍ ഒന്നടങ്കം തകര്‍ന്നപ്പോള്‍ വികെപിയുടെ ചിത്രങ്ങളും ആ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിരുന്നു. അനൂപ് മേനോന്‍ കഥയും തിരക്കഥയും എഴുതിയ ചിത്രങ്ങളാണ് തകര്‍ന്നതില്‍ കൂടുതലും. അതേതുടര്‍ന്ന് വികെപിയുടെ പേരു കണ്ടാല്‍ പ്രേക്ഷകര്‍ തിയറ്റര്‍ പരിസരത്ത് വരാത്ത അവസ്ഥയായിരുന്നു. ശക്തമായ തിരിച്ചുവരവിനുള്ള ചിത്രമായിട്ടാണ് വികെപി പൃഥ്വി ചിത്രത്തെ കാണുന്നത്. മുന്‍ചിത്രത്തെപോലെ ആക്ഷന്‍ ചിത്രമാണിതും. നായികയെ തീരുമാനിച്ചിട്ടില്ല.

Prithviraj

അടുത്തകാലത്തിറങ്ങിയ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ച സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു ഡോ. ജനാര്‍ദ്ദനന്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്. മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം സംവിധാനം ചെയ്ത ജനാര്‍ദ്ദനന്‍ സീരിയലുകള്‍ക്കു ഇടവേള നല്‍കിയാണ് സിനിമയിലേക്കു തിരിച്ചെത്തുന്നത്. ഇക്കുറി തിരക്കഥാകൃത്തിന്റെ വേഷവും. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് രണ്ടുചിത്രങ്ങളും നിര്‍മിക്കുന്നത്.

അനില്‍ രാധാകൃഷ്ണ മേനോന്റെ സത്പമശ്രീ തസ്‌കര എന്ന ചിത്രമാണ് പൃഥ്വിയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത്. അതിനു ശേഷം ടമാര്‍ പടാര്‍ തിയറ്ററിലെത്തും. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ' കഴിഞ്ഞ ശേഷമായിരിക്കും പൃഥ്വിയുടെ ഈ രണ്ടു ചിത്രങ്ങളും ചിത്രീകരണം തുടങ്ങുക. ഇവിടെയില്‍ ഫഹദ് ഫാസില്‍ പൃഥ്വിക്കൊപ്പം അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X