പൊലീസ് വേഷം, ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ പൃഥ്വിരാജിന് ബോറടിക്കുന്നില്ലേ?

By Aswathi

ഇപ്പോള്‍ കുറച്ചു കാലമായി പൃഥ്വിരാജ് ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പൊലീസ് വേഷങ്ങളാണ്. മുംബൈ പൊലീസില്‍ തുടങ്ങി, മെമ്മറീസ്, സെവന്‍ത് ഡേ, ടമാര്‍ പഠാര്‍ അങ്ങനെ ഉദാഹരണങ്ങള്‍ ഏറെ. ഇപ്പോഴിതാ ശ്യാമപ്രസാദിന്റെ ഇവിടെ. ഒരു ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായ ചിത്രത്തിലും പൃഥ്വി ഒരു പൊലീസ് ഓഫീസറാണ്.

തുടര്‍ച്ചയായി ഇങ്ങനെ പൊലീസ് വേഷങ്ങള്‍, ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പൃഥ്വിയ്ക്ക് ബോറടിയ്ക്കുന്നില്ലേ?ഇവിടെ എന്ന ചിത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണം? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പൃഥ്വിരാജ് തന്നെ പറയുന്നു.

prithvi

ശരിയാണ് പൊലീസ് വേഷം, ഇന്‍വസ്റ്റി ഗേറ്റീവ് ത്രില്ലര്‍, ഒരു ക്രൈം ഡ്രാമ ചിത്രം കുറച്ചു കാലത്തേക്കെങ്കിലും എനിക്ക് ബോറടിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു എന്ന് പൃഥ്വിയും സമ്മതിക്കുന്നു. എന്നാല്‍ തനിക്ക് ഇവിടെ ഇഷ്ടപ്പെടാന്‍ കാരണം ആ സ്‌ക്രിപ്റ്റാണ്. ഇന്‍വസ്റ്റിഗേറ്റീവ്, ക്രൈ ത്രില്ലര്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഈ ചിത്രം മൂന്ന് വ്യക്തികളിലൂടെ കടന്നു പോകുന്നതാണ്- പൃഥ്വി പറയുന്നു.

ഈ മൂന്ന് പേരിലൂടെയാണ് കഥ. പിന്നെ വരുണ്‍ ബാല്‍കെ എന്ന കഥാപാത്രം വെറുമൊരു പൊലീസ് ഓഫീസര്‍ മാത്രമല്ല. ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടുള്ള പൊലീസ് വേഷങ്ങളില്‍ നിന്നും ഇന്‍വസ്റ്റിഗേറ്റീവ് ചിത്രങ്ങളില്‍ നിന്നും, ഞാന്‍ ഇതുവരെ കാണുകയും കേള്‍ക്കുകയും അഭിനയിക്കുകയും അനുഭവിയ്ക്കുകയും ചെയ്ത കാര്യങ്ങള്‍ ഈ സിനിമയില്‍ എനിക്കനുഭവപ്പെട്ടിട്ടില്ല. പ്രേക്ഷകര്‍ക്കും അതങ്ങനെയാകുമെന്ന് വിശ്വസിയ്ക്കുന്നു- പൃഥ്വിരാജ് പറഞ്ഞു.

#AskMrBlake - 2,Prithviraj Speaks

#AskMrBlake Qn 2 - #Ivide explores a genre of cinema fans have seen you do often in the recent past.What makes this movie different from your previous outings. | Prithviraj Sukumaran 's answers,your questionsAlso watch #AskMrBlake Qn 1 > http://bit.ly/askmrblake1

Posted by Ivide on Monday, May 25, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X