»   » നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കളില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പക്ഷെ ആരുമായും ശത്രുത ഇല്ലതാനും. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംവിധായകരോടും നായകന്മാരോടും നല്ലൊരു ബന്ധം തന്നെ പൃഥ്വി സൂക്ഷിയ്ക്കുന്നു. സഹപ്രവര്‍ത്തകരായ തന്റെ സുഹൃത്തുക്കളെ കുറിച്ച് പൃഥ്വിയുടെ അഭിപ്രായം വായിക്കാം

കടപ്പാട്: മെട്രോമാറ്റിനി

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

പൃഥ്വിയുടെ അഭിപ്രായത്തില്‍ രണ്ടാം വരവില്‍ നല്ല കഥാരപാത്രങ്ങള്‍ തിരഞ്ഞെടുത്തത് വഴി അഭിനയത്തില്‍ കൂടുതല്‍ പക്വത നേടിയ നടനാണ് കുഞ്ചാക്കോ ബോബന്‍

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

തട്ടത്തിന്‍ മറയത്ത് കണ്ട് തീര്‍ന്ന അടുത്ത നിമിഷം ഞാന്‍ നിവിന്‍ പോളിയെ വിളിച്ചിരുന്നു. അന്നേ ഞാന്‍ കരുതിയിരുന്നു നിവിന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല എന്ന്. അത്രയേറെ നിവിന്‍ എന്നെ വിസ്മയിപ്പിച്ചു.

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

വിനീത് ശ്രീനിവാസനില്‍ ഒരു ജീനിയസ് ഉണ്ടെന്ന് നേരത്തെ അറിയാം. അത് ഓരോ നിമിഷവും വിനിത് വികസിപ്പിച്ചെടുക്കുകയാണ്

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

അടുത്തിടെയാണ് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം കണ്ടത്. ദുല്‍ഖര്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണെന്ന് തോന്നുകയേ ഇല്ല. അത്ര നന്നായിട്ടാണ് ദുല്‍ഖര്‍ ഫൈസിയെ അവതരിപ്പിച്ചത്

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

ഫഹദ് ഒരു നല്ല നടനാണെന്ന് ഇപ്പോഴാണ് പ്രേക്ഷകര്‍ അംഗീകരിച്ചത്. ഫഹദ് ഒരു നല്ല നടനാണെന്ന് ഞാനും ചേട്ടനും എപ്പോഴും പറയുമായിരുന്നു. ഫഹദ് അഭിനയിച്ച മിക്ക ചിത്രങ്ങളും എനിക്കിഷ്ടമാണ്

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

പുതിയ തലമുറയിലെ ലോഹിത ദാസ് എന്നാണ് പൃഥ്വിരാജ് മുരളി ഗോപിയെ വിശേഷിപ്പിച്ചത്

നിവിന്‍ വിസ്മയം, ഫഹദ് മികച്ച നടന്‍, വിനീത് ജീനിയസ്...; പൃഥ്വിരാജ് പറയുന്നു

ഹ്യൂമറും സീരിയസ്സും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്നത് ജയന്റെ പ്ലസ്സാണ്

English summary
Prithviraj telling about his colleagues

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam