»   » പതിവു പോലെ ഓരോ ഷോട്ടിനും തല്ലു കൂടി, ടിയാന്‍ ഷൂട്ടിനെക്കുറിച്ച് വികാരഭരിതനായി പൃഥ്വിരാജ്

പതിവു പോലെ ഓരോ ഷോട്ടിനും തല്ലു കൂടി, ടിയാന്‍ ഷൂട്ടിനെക്കുറിച്ച് വികാരഭരിതനായി പൃഥ്വിരാജ്

By: Nihara
Subscribe to Filmibeat Malayalam

സിനിമാ കുടുംബത്തിലെ ഇളം തലമുറക്കാരനായ പൃഥ്വിരാജും ജേഷ്ഠ്യന്‍ ഇന്ദ്രജിത്തും തമ്മില്‍ കുറച്ച് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹനീഫ് മുഹമ്മദിന്റെ ടിയാനിലും ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ടും കഥാപാത്രം തന്നില്‍ നിന്നു വിട്ടു പോകുന്നില്ലെന്ന് പൃഥ്വി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

അഭിനയ ജീവിതത്തില്‍ മുന്‍പ് ചെയ്യാത്തത്ര സങ്കീര്‍ണ്ണമായ കഥാപാത്രമാണ് ടിയാനിലെ അസ്ലന്‍. ഈ കഥാപാത്രത്തിനു വേണ്ടി വേഷമിടാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ തന്നെ വലിയ ഒരു ഭാഗ്യമായാണ് താരം കാണുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നാണോ അതോ അസ്ലനില്‍ നിന്നാണോ വിടപറയുന്നതെന്നോര്‍ത്ത് ആശ്ചര്യപ്പെടുകയാണ് താനെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്. തീര്‍ത്തും വികാരഭരിതമായൊരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

മറ്റൊരു കഥാപാത്രവും ഇത്രയേറെ സ്വാധീനിച്ചിട്ടില്ല

മുന്‍പ് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ടെങ്കിലും തന്നില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രം ഇല്ലെന്നാണ് താരം പറയുന്നത്. തനിക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായ അസ്ലനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നുമാണ് പൃഥ്വി പറയുന്നത്.

അസ്ലനായി വേഷമിടാന്‍ കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നു

ടിയാനിലെ അസ്ലമായി വേഷമിടാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ തന്നെ വലിയൊരു ഭാഗ്യമായിട്ടാണു കാണുന്നത്. ഒരു ബഹുമതി ലഭിക്കുന്നതിനു തുല്യമായാണ് ഈ അവസരത്തെ കാണുന്നത്.

തന്നെ തിരഞ്ഞെടുത്തവര്‍ക്കു നന്ദി

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ പ്രൊഡക്ഷനാണിത്. ചത്രത്തിലേക്ക് തന്നെ സെലക്റ്റ് ചെയ്തവരോടുള്ള നന്ദിയും പൃഥ്വി ഫേസ് ബുക്കിലൂടെ അറിയിക്കുന്നുണ്ട്.

ഏട്ടനോടൊപ്പം തല്ലുകൂടിയ നാളുകള്‍

പൃഥ്വിരാജിനോടൊപ്പം ഇന്ദ്രജിത്തും വളരെ ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട് ടിയാനില്‍. ഷൂട്ടിനിടയിലെ അനുഭവങ്ങള്‍ ശരിക്കും തന്നെ സ്‌കൂള്‍ കലാഘട്ടത്തിലേക്ക് കൊണ്ടുപോയെന്നും പൃഥ്വി പറഞ്ഞു.

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

English summary
Prithviraj Sukumaran's facebook post about tiyaan shooting experience.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam