»   » കുഞ്ഞാലിമരയ്ക്കാറില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വി

കുഞ്ഞാലിമരയ്ക്കാറില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചരിത്ര സിനിമയായ കുഞ്ഞാലിമരയ്ക്കാരില്‍ പൃഥ്വിരാജും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത് കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്.

നേരത്തേ പൃഥ്വിരാജ് ചരിത്രകഥാപാത്രത്തെ അവതരിപ്പിച്ച ഉറുമിയെന്ന ചിത്രത്തിന് തിരക്കഥ രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ രചിയ്ക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.


കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുമെന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളു.

പൃഥ്വിരാജ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് പങ്കാളിത്തമുള്ള ഓഗസ്റ്റ് സിനിമയുടെ ബാനറിലാണ് കുഞ്ഞാലിമരയ്ക്കാര്‍ നിര്‍മ്മിക്കുന്നത്.

സാമൂതി രാജാവിന്റെ പടനായകനും സ്വാതന്ത്ര്യസമരപോരാളിയുമായിരുന്നു കുഞ്ഞാലിമരയ്ക്കാരുടെ കഥ പ്രേക്ഷകരെ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാനുഭവമായി മാറുമെന്നകാര്യത്തില്‍ സംശയം വേണ്ട.

നേരത്തേ പോക്കിരിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചപ്പോള്‍ മികച്ച രസതന്ത്രമാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഇനി കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ഗൗരവമേറിയ കഥാപാത്രങ്ങളായി രണ്ടുപേരുമെത്തുമ്പോള്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Prithviraj and Mammootty acting together again for Amal Neerad's new project Kunjalimarakkar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam