താരമായാല്‍ ബിഎംഡബ്ല്യൂ വേണം
ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്- സൂപ്പര്‍സ്റ്റാറായാല്‍ എന്തെല്ലാം ചെലവുകളാണ്. ഇത് വല്ലതും ജനങ്ങള്‍ക്കറിയേണ്ടതുണ്ടോ?
താരമായാല്‍ ഏറ്റവും വില പിടിച്ച കാര്‍ തന്നെ സ്വന്തമായി വേണം. ചില നടന്‍മാരുടെ വാഹനകമ്പം തന്നെ പ്രശസ്തമാണ്. ഏറ്റവും പുതിയ മോഡല്‍ കാറുകള്‍ സ്വന്തമാക്കുന്നവരില്‍ മത്സരിക്കുന്നവരാണ് മമ്മൂട്ടിയും തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമുമൊക്കെ.
തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയ നടന്മാരില്‍ ഒരാള്‍ മമ്മൂട്ടിയാണ്. ദിലീപ് ഒരു ബിഎംഡബ്ല്യു വാങ്ങാനിരിക്കുകയാണത്രെ. കാര്‍ക്കമ്പത്തില്‍ ആര്‍ക്കും പിന്നിലല്ലാത്ത പൃഥ്വിരാജും ബിഎംഡബ്ല്യു കാര്‍ വാങ്ങാനൊരുങ്ങുന്നു.
ഇരുപത്തഞ്ച് വയസിനുള്ളില്‍ സംസ്ഥാന അവാര്‍ഡ് നേടുകയും തമിഴില്‍ പ്രശസ്തനാവുകയും രണ്ട് സൂപ്പര്‍ഹിറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്ത മറ്റേതു നടനുണ്ടെന്ന് പൃഥ്വിരാജു് തലക്കനത്തോടെ ചോദിച്ചത് ഈയിടെയാണ്. ഇരുപത്തഞ്ച് വയസിനുള്ളില്‍ ഒരു ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയ മറ്റേത് താരമുണ്ടെന്ന ചോദ്യവും ഇനിയാ വിനീതവിധേയനില്‍ നിന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications