പൃഥ്വിരാജ് പെണ്‍വേഷത്തില്‍!
വെള്ളിത്തിരയില്‍ പെണ്‍വേഷം കെട്ടിയഭിനയിച്ച നടന്മാരും, ആണ്‍വേഷം കെട്ടിയഭിനയിച്ച നടിമാരുമുണ്ട്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളുമായി എത്തിയ പല ചിത്രങ്ങളും വന്‍വിജയം കൊയ്തിട്ടുമുണ്ട്. 2012ല്‍ പുറത്തിറങ്ങിയ മായാമോഹിനിയെന്ന ചിത്രത്തില്‍ ദിലീപ് ചെയ്ത് മുഴുനീള സ്ത്രീവേഷം മലയാളികളെ ചില്ലറെയൊന്നുമല്ല ചിരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ മലയാളത്തിലെ ഒരു മുന്‍നിര നടന്‍ ഇത്തരത്തില്‍ വെള്ളിത്തിരയില്‍ സ്ത്രീവേഷമിടാന്‍ പോവുകയാണ്.
പൃഥ്വിരാജാണ് സ്ത്രീവേഷമിടാനൊരുങ്ങുന്നത്. തമിഴില്‍ വസന്ത ബാലന്‍ ഒരുക്കുന്ന കാവിയ തലൈവന്‍ എന്ന ചിത്രത്തിലാണ് പൃഥ്വിയുടെ സ്ത്രീവേഷം. പൃഥ്വിരാജും സിദ്ധാര്‍ത്ഥും നാടക കലാകാരന്മാരായി എത്തുന്ന ഈ ചിത്രം പൃഥ്വിയുടെ ഡ്രീം പ്രൊജക്ടാണ്.

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നാടകത്തില്‍ പ ലതരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നുണ്ട് പൃഥ്വിരാജും സിദ്ധാര്‍ത്ഥും. ഇവര്‍ പല ഇതിഹാസനായകന്മാരുടെയും വേഷത്തില്‍ കാവിയ തലൈവനില്‍ അഭിനയിക്കുന്നുണ്ട്. ചില രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലൊരു വേഷമാണ് പൃഥ്വിചെയ്യാന്‍ പോകുന്ന സ്ത്രീവേഷമെന്നാണ് സൂചന.
എന്തായാലും ഒട്ടേറെ വ്യത്യസ്തകളുമായി എത്താന്‍ പോകുന്ന കാവിയ തലൈവന്‍ രാവണിന് ശേഷം പൃഥ്വിയ്ക്ക് തമിഴകത്ത് ഒരു ബ്രേക്ക് നല്‍കുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











