പൃഥ്വിരാജ് കള്ളനായി എത്തുന്നു
മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കള്ളനാരാമെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന ഉത്തരം മീശാമാധവന്‍ എന്നായിരിക്കും. പൊലീസും സിഐഡിയും കലക്ടറും കൂലിപ്പണിക്കാരനും ഒരുപണിയുമില്ലാത്തവരും അങ്ങനെ അങ്ങനെ നായകന്മാരായെത്തിയ കഥാപാത്രങ്ങളുടെ വേഷങ്ങള്‍ പലതാണ്. കള്ളന്മാരുടെ വേഷവും ഹിറ്റാകും എന്ന് തെളിയിച്ചത് ദിലീപ് നായകനായ മീശാമാധവനാണ്. അതിന് ശേഷം മമ്മൂട്ടിയുടെ തസ്‌കര വീരനും ഇറങ്ങി.
ഇപ്പോഴിതാ യുവതാരം പൃഥ്വിരാജും കള്ളന്റെ വേഷമിടുന്നു. അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളിലും പൃഥ്വി ഒരു പൊലീസ് ഓഫീസറായിരുന്നു. മുംബൈ പൊലീസും മെമ്മറീസിനും ശേഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സെവന്‍ത് ഡേയിലും പൃഥ്വിയെത്തുന്നത് ഒരു പൊലീസായി തന്നെ. അതില്‍ നിന്നൊന്ന് മാറി ചിന്തിക്കാനാണ് ഈ കള്ളന്റെ വേഷം.

ഫഹദ് ഫാസിലിനെ നായകനാക്കി നോര്‍ത്ത് 24 കാതം എന്ന ചിത്രമൊരുക്കിയ അനില്‍ രാധാകൃഷ്ണ മേനോനാണ് ഈ പൃഥ്വി ചിത്രം സംവിധാനം ചെയ്യുന്നത്. സ്പതശ്രീ തസ്‌കരാ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു എന്റര്‍ടൈനര്‍ ഫഌക്കായിരിക്കും ചിത്രം. ഏഴ് കള്ളന്മാരും അവരുടെ തലപ്പത്ത് പൃഥ്വിരാജും. ഓഷ്യന്‍സ് എലവന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് ചിത്രവുമായി സപ്തശ്രീ തസ്‌കരായ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ മറ്റ് താരങ്ങളെയോ പേരോ തീരുമാനിച്ചിട്ടില്ല. ജയസൂര്യയെ നായകനാക്കാനായിരുന്നു സംവിധായകന്‍ ആദ്യം ആലോചിച്ചിരുന്നത്. പിന്നെ കറങ്ങിത്തിരിഞ്ഞ് അവസരം പൃഥ്വിയെ തന്നെ തേടിയെത്തുകയായിരുന്നു. സെവന്‍ത് ഡേയാണ് പൃഥ്വിയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം.


Click it and Unblock the Notifications