സപ്തമശ്രീ തസ്‌കരാ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്
നോര്‍ത്ത് 24കാതം എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായൊരു ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ച അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രമാണ് സപ്തമശ്രീ തസ്‌കരാ. ഒരു സംഘം കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസ് ആണ്. ഏഴ് കള്ളന്മാരടങ്ങിയ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംഘത്തലവനായിട്ടാണ് പൃഥ്വി അഭിനയിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെയെല്ലാം നിര്‍ണയിച്ചുവരുന്നതേയുള്ളു.

നോര്‍ത്ത് 24 കാതം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അനില്‍. ഈ ചിത്രം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ മികച്ച മലയാളചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നോര്‍ത്ത് 24 കാതത്തിനാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അനിലിന്റെ രണ്ടാമത്തെ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയുണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











