»   » തൃഷ്ണയിലൂടെ നയന്‍സ് മലയാളത്തില്‍, നായകന്‍ പൃഥ്വി

തൃഷ്ണയിലൂടെ നയന്‍സ് മലയാളത്തില്‍, നായകന്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

നയന്‍താര വീണ്ടും മലയാളത്തിലേയ്ക്ക്. ഇത്തവണ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നയന്‍സ് അഭിനയിക്കുന്നത്. തൃഷ്ണ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിയ്ക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്യുന്ന തൃഷ്ണയില്‍ മമ്മൂട്ടിയായിരിയ്ക്കും നായകനെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പൃഥ്വിയെ ചിത്രത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

എംടി വാസുദേവന്‍ നായരുടെ തൃഷ്ണ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.സുധീപ് കാരാട്ടാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. നടനും സംവിധായകുമായ മധുപാല്‍ ചുരുങ്ങിയ കാലം കൊണ്ടാണ് സംവിധാനത്തില്‍ ശ്രദ്ധേയനാകുന്നത്. ഇത് രണ്ടാം തവണയാണ് മധുപാലും പൃഥ്വിയും ഒന്നിയ്ക്കുന്നത്. തലപ്പാവ് എന്ന മധുപാല്‍ ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ആദ്യം ഒരുമിച്ചത്. ഒഴിമുറി എന്ന മധുപാല്‍ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു. വീണ്ടും മലയാളക്കരയിലേക്ക് മടങ്ങിവരവിനൊരുങ്ങുന്ന നയന്‍താരയുടെ ചില വിശേഷങ്ങള്‍

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

മലയാളിയായ ഡയാന മറിയം കുര്യന്‍ നയന്‍താരയാതിന് ശേഷം തെന്നിന്ത്യന്‍ സിനിമയ്ക്ക് ഒരു സൂപ്പര്‍ നായികയെ കിട്ടുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലെ തനി നാട്ടിന്‍പുറത്ത് കാരിയായ ഗൗരി എന്ന കഥാപാത്രത്തില്‍ നിന്നും ഗ്ളാമര്‍ വേഷങ്ങളിലേയ്ക്കും തെന്നിന്ത്യന്‍ താരറാണി പദവിയിലേക്കുമുള്ള നയന്‍സിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര വീണ്ടും മലയാളചിത്രത്തില്‍ അഭിനയിക്കുന്നത്. അവര്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് ആയിരുന്നു. ബോക്‌സോഫീസില്‍ വന്‍ ഹിറ്റായിരുന്നു ചിത്രം. ദിലീപായിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും ചിത്രീകരിച്ചു.

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

മലയാളചിത്രങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തിയെങ്കിലും അന്യഭാഷചിത്രങ്ങളില്‍ സജീവമായതോടെ മലയാളത്തോട് വിട പറഞ്ഞ മട്ടിലായിരുന്നു നയന്‍താരം.2005 ല്‍ പുറത്തിറങ്ങിയ രാപ്പകല്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ നയന്‍സ് അഭിനയിച്ചിട്ടില്ല. 2008 ല്‍ ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് നയന്‍സ് പ്രത്യക്ഷപ്പെട്ടു

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

തമിഴ് സിനിമയെ അടക്കിഭരിച്ച താരറാണി തന്നെയായിരുന്ന നയന്‍താര. കോടിക്കണത്തിന് രൂപ പ്രതിഫലം ആവശ്യപ്പെട്ടാലും നയന്‍താരയെവച്ച് സിനിമയെടുക്കാന്‍ നിര്‍മ്മാതക്കള്‍ മത്സരിയ്ക്കുമായിരുന്നു. നയന്‍ താരയുടെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍ ഹിറ്റാവുമായിരുന്നു.

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

ഗ്ളാമറിന്റെ അതിപ്രസരമായിരുന്നു നയന്‍താര ചിത്രങ്ങള്‍. ഗജനി, ലക്ഷ്മി, വല്ലവന്‍, തുളസി, യോഗി എന്നുവേണ്ട നയന്‍താര അഭിനയിച്ച മിക്ക ചിത്രങ്ങളിലും അവരുടെ ഐറ്റം ഡാന്‍സോ, മേനിപ്രദര്‍ശനമോ ഉണ്ടായിരുന്നു.

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

ഒരു നടിയെ 'പോപ്പുലര്‍' ആക്കുന്നത് വിവാദങ്ങളാണെന്ന് നയന്‍താരയുടെ കാര്യത്തില്‍ ശരിയാണെന്ന് പറയാം. വല്ലന്‍ എന്ന ചിത്രത്തില്‍ ചിമ്പുവിനൊപ്പം സ്വയംമറന്ന അഭിനയിച്ച നയന്‍താര ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. ചിത്രത്തിലെ ഗാനരംഗങ്ങളും, ചുംബന രംഗങ്ങളും ഏറെ വിവാദങ്ങള്‍ക്കിടയാക്കി

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

ചിമ്പുവപം നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ആദ്യകാലത്ത് തമിഴ് സിനിമാലോകത്ത് സജീവമായിരുന്നു. എന്നാല്‍ ചിമ്പുവും നയന്‍സും പിന്നീട് പിരിയുകയായിരുന്നു. പിന്നീട് നയന്‍സ് ആര്യയുമായി പ്രണയത്തിലാണെന്ന് വാര്‍ത്ത പരന്നിരുന്നു. ഏറ്റവും ഒടുവില്‍ പ്രഭുദേവയുടെ കാമുകിയും പിന്നീട് ഭാര്യയുമായി നയന്‍സ് മാറി.എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ട് നിന്നില്ല.നയന്‍സും പ്രഭുദേവയും പിരിഞ്ഞു.

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

എംടിയിടെ നോവലായ തൃഷ്ണയുടെ ചലച്ചിത്രാവിഷ്‌കരണം അതേ പേരില്‍ സംവിധാനം ചെയ്യുകയാണ് മധുപാല്‍. പൃഥ്വിയാണ് ചിത്രത്തിലെനായകന്‍. ബോഡിഗാര്‍ഡിന് ശേഷം വീണ്ടും മലയാളത്തിലേക്ക് നയന്‍താര എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

ഇടവേളകള്‍ അവസാനിപ്പിച്ച് വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നയന്‍താര. പ്രഭുദേവയുമായി ജീവിതം ആരംഭിച്ചതോടെ സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു ഇവര്‍. എന്നാല്‍ ആ ബന്ധം അവസാനിച്ചതോടെ വീണ്ടും സിനിമാ ലോകത്ത് സജീവമാവുകയാണ് നയന്‍താര. ആര്യയ്‌ക്കൊപ്പം രാജറാണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടുമെത്തിയത്. കഹാനി എന്ന ഹിന്ദി ചിത്രത്തിന്റെ തെലുങ്ക് , തമിഴ് പതിപ്പായ അനാമികയില്‍ നയന്‍സാണ് നായികയായി അഭിനയിക്കുന്നു

നയന്‍താര മലയാളത്തില്‍ ചിത്രം; തൃഷ്ണ

നയന്‍താര ആരുടെയും മനം മയക്കുന്ന നായികതന്നെയാണ്. അവരുടെ മുഖശ്രീയും അഭിനയ ശേഷിയും തന്നെയാണ് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ അവരെ സൂപ്പര്‍നായികയായി നിലനിര്‍ത്തുന്നത്.

English summary
Prithviraj and Nayantara are playing lead roles in the upcoming movie Trishna directed by Madhupal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam