»   » പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും

പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടുമൊന്നിയ്ക്കുന്നു. തങ്ങള്‍ ഇരുവരും ഒരു ചിത്രത്തിന് വേണ്ടിക്കൂടി ഒന്നിയ്ക്കുകയാണെന്നകാര്യം ജീത്തു വ്യക്തമാക്കിക്കഴിഞ്ഞു. മെമ്മറീസില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ലുക്കിലായിരുന്നു ജീത്തു പൃഥ്വിരാജിനെ അവതരിപ്പിച്ചത്.

മദ്യപാനിയായ അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ പൃഥ്വിയുടെ കയ്യില്‍ ഭദ്രമായിരുന്നു. പുതിയ ചിത്രത്തിലും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയായിരിക്കും പൃഥ്വി അവതരിപ്പിക്കുകയെന്ന് സംവിധായകന്‍ പറയുന്നു.

Prithviraj and Jithu Joseph

മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതിനടയിലാണ് താന്‍ പൃഥ്വിയോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞതെന്നും കഥയിഷ്ടപ്പെട്ട പൃഥ്വി ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും ജീത്തു പറയുന്നു. പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല, ബാക്കി താരങ്ങളേയും തീരുമാനിക്കേണ്ടതുണ്ട്.

ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ദൃശ്യമെന്ന ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികളിലാണ് ജീത്തു ജോസഫ്. ദൃശ്യം പൂര്‍ത്തിയായാലുടന്‍ പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കും. മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ദൃശ്യത്തിന്റെ ചിത്രീകരണം ഒക്ടോബറിലാണ് തുടങ്ങുക.

English summary
Director Jeethu Joseph has confirmed that he and Prithviraj is all set to team up once again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam