പൃഥ്വിയും ഷാഫിയും വീണ്ടുമൊരു കോമഡിയൊരുക്കുന്നു
ഷാഫിയുടെ ചിത്രത്തില്‍ പൃഥ്വിരാജ് വീണ്ടും നായകനാകുന്നു. പ്രമുഖ നിര്‍മാതാവ് മിലന്‍ ജലീല്‍ ആദ്യമായി പൃഥ്വിയെ നായകനാക്കി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. നജീം കോയയുടെ തിരക്കഥയില്‍ പൃഥ്വി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ലോലിപോപ്, ചോക്ലേറ്റ് എന്നീ ഷാഫി ചിത്രത്തില്‍ പൃഥ്വിയായിരുന്നു നായകന്‍. ഇതില്‍ ചോക്ലേറ്റ് സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. വനിതാ കോളജില്‍ പഠിക്കുന്ന ആണ്‍കുട്ടിയായി പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. റോമയും സംവൃത സുനിലുമായിരുന്നു നായികമാര്‍.

ചോക്ലേറ്റില്‍ ഭാവനയായിരുന്നു പൃഥ്വിക്കൊപ്പം അഭിനയിച്ചത്. രണ്ടു ചിത്രങ്ങളും ഹ്യൂമറിന്റെ പശ്ചാത്തലത്തിലായിരുന്നു ചെയ്തിരുന്നത്. ഇതും ഫുള്‍ടൈം ഹ്യൂമര്‍ തന്നെയാണ്.
അടുത്തിടെയായി ചിത്രങ്ങളൊന്നും വിജയിക്കാതിരുന്ന ഷാഫി തിരിച്ചുവരവിനൊരുങ്ങുകയാണ് പൃഥ്വി ചിത്രത്തിലൂടെ. ഇതോടൊപ്പം ദിലീപിനെ നായകനാക്കി ഒരു ചിത്രവും ഷാഫി പഌന്‍ ചെയ്യുന്നുണ്ട്. അവസാനമായി ചെയ്ത 101 വെഡിംഗ്‌സ് വന്‍ പരാജയമായിരുന്നു. ജയസൂര്യയും കുഞ്ചാക്കോ ബോബനും ബിജുമേനോനുമായിരുന്നു ചിത്രത്തിലെ നായകര്‍.
പുതിയ ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 2014ല്‍ പൃഥ്വി ആദ്യം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications