»   » ആരാധകരുടെ ഹൃദയം കീഴടക്കിയ മൊയ്തീനും അപ്പുവേട്ടനും വീണ്ടും

ആരാധകരുടെ ഹൃദയം കീഴടക്കിയ മൊയ്തീനും അപ്പുവേട്ടനും വീണ്ടും

Posted By:
Subscribe to Filmibeat Malayalam

പ്രണയ നായകന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും ഒന്നിച്ചൊരു ചിത്രം പ്രേക്ഷകര്‍ ആഗ്രഹിക്കുമെന്ന് തീര്‍ച്ച. ഇതാ ഇരുവരും ഒന്നിക്കുന്ന ചിത്രം. ഹൊറര്‍ ത്രില്ലര്‍ ചിത്രമായ എസ്രയിലൂടെയാണ് ടൊവിനോ തോമസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നത്.

നേരത്തെ സെവന്‍ത്ത് ഡേ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ട്. എങ്കിലും ആര്‍എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിനൊപ്പം ടൊവിനോ പ്രേക്ഷക ശ്രദ്ധ നേടുന്നത്.


prithviraj-tovino-ezra

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ ചിത്രത്തിലേക്ക് ടൊവിനോ തോമസിനെ നിര്‍ദ്ദേശിച്ചത് പൃഥ്വിരാജാണെന്ന് പറയുന്നു. എസ്ര എന്ന ടൈറ്റില്‍ നെയിമാണ് ചിത്രത്തില്‍ ടൊവിനോ കൈകാര്യം ചെയ്യുക.


നവാഗതനായ ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ രാജ്കുമാര്‍ സന്തോഷി, രാജീവ് രവി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം ജയകൃഷ്ണന്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക.


ജൂത മത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ജൂത ഭാഷയില്‍ എസ്ര എന്നാല്‍ രക്ഷിയ്ക്കൂ എന്ന് അര്‍ത്ഥം. പ്രശസ്ത തമിഴ് ഛായാഗ്രാഹകന്‍ തിരുവാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം.

English summary
Prithviraj & Tovino Thomas Back Together With A Horror Movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam