ആഴക്കടലില്‍ പ്രണയവുമായി പൃഥ്വിയുടെ അനാര്‍ക്കലി

By Nirmal Balakrishnan

അനാര്‍ക്കലിയുമായി പൃഥ്വിരാജ് ആഴക്കടലിലേക്ക് ഊളിയിടുകയാണ്. ആഴക്കടലില്‍ മുങ്ങല്‍ വിദഗ്ധനായ ശന്തനുവാണ് പൃഥ്വിയുടെ അടുത്ത കഥാപാത്രം. തിരക്കഥാകൃത്ത സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന അനാര്‍ക്കലിയിലാണ് പൃഥ്വി മുഴുവന്‍സമയ സാഹസികനായി അഭിനയിക്കുന്നത്. ബിജുമേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൈറ്റ് ഹൗസിലെ സിസ്റ്റം എന്‍ജിനീയറായ സക്കറിയ എന്ന കഥാപാത്രമാണ് ബിജുമേനോന്. പൂര്‍ണമായും ലക്ഷദ്വീപിലാണ് ചിത്രീകരണം. സച്ചി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

ഓര്‍ഡിനറിക്കു
ശേഷം മാജിക് മൂണിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ലക്ഷദ്വീപിലെ ജീവിതവും ഭാഷയും സംസ്‌കാരവും ഉള്‍പ്പെടുത്തിയ പ്രണയചിത്രമാണിത്. ഹിന്ദി താരം പ്രിയ ഗോര്‍ ആണ് നായിക. കബീര്‍ ബേദി, സുരേഷ് കൃഷ്ണ, രഞ്ജി പണിക്കര്‍, മധുപാല്‍, മേജര്‍ രവി, മിയ, ചെമ്പന്‍ അശോകന്‍ എന്നിവരാണു മറ്റു താരങ്ങള്‍.

prithviraj

ദ്വീപ് എന്ന ചിത്രത്തിനു ശേഷം ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജും ബിജുമേനോനും തുല്യവേഷം ചെയ്യുന്ന പാവാട എന്ന മാര്‍ത്താണ്ഡന്‍ ചിത്രം മാറ്റിവച്ചാണ് ഇതു തുടങ്ങുന്നത്. ഇതിനു ശേഷമായിരിക്കും പാവാട തുടങ്ങുക.

എന്നു നിന്റെ മൊയ്തീന്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള പൃഥ്വി ചിത്രം. മൊയ്തീന്‍-കാഞ്ചനമാല എന്ന പ്രണയജോടികളുടെ കഥയാണിത്.

സേതുവിനൊപ്പം തിരക്കഥ എഴുതി രംഗത്തു വന്നയാളാണ് സച്ചി. തുടക്കത്തില്‍ ഒന്നുരണ്ട് ഹിറ്റുകള്‍ സമ്മാനിച്ചുവെങ്കിലും അടുത്തിടെ കഥയെഴുതിയ ചിത്രങ്ങളെല്ലാം വന്‍ പരാജയമായിരുന്നു. അനാര്‍ക്കലി പുതുജീവന്‍ നല്‍കുമെന്നു പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X