അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്! ഉപദേശവുമായി ട്രോളന്മാര്‍
അയ്യപ്പനും കോശിയും വിജയത്തിന് പിന്നാലെ ആടുജീവിതത്തിനായുളള കഠിന പ്രയത്‌നത്തിലാണ് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിനായി മൂന്ന് മാസത്തെ ഇടവേളയെടുത്ത താരം 30 കിലോയോളം ശരീര ഭാരം കുറച്ചിരുന്നു. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നുകൊണ്ടാണ് നടന്‍ വണ്ണം കുറച്ചിരിക്കുന്നത്. പൃഥ്വിയുടെതായി പുറത്തിറങ്ങാറുളള മേക്കോവര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.

ഇതിനിടെ പൃഥ്വിയുടെതായി വന്ന പുതിയ ട്വീറ്റും വൈറലായിരുന്നു. അര്‍ദ്ധരാത്രി ഉണര്‍ന്നുപോയെന്നും വിശപ്പ് കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്നുമുളള സങ്കടമാണ് നടന്‍ പങ്കുവെച്ചത്. പിന്നാലെ നടന്റെ ആത്മസപ്പര്‍ണത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഒപ്പം രസകരമായ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വന്നു.
വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രം സിനിമയില്‍ മോഹന്‍ലാലും രഞ്ജിനിയും ഒന്നിച്ചുളള ഒരു ചിത്രവും കമന്റിനൊപ്പം പങ്കുവെച്ചിരിക്കുന്നു. ഓരോ നാരങ്ങവെള്ളം കാച്ചിയാലോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. അടുത്ത ഷെഡ്യൂള്‍ മാര്‍ച്ചിലാണ് ആരംഭിക്കുന്നത്. ജോര്‍ദാനാണ് പൃഥ്വി ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആടുജീവിതം നോവലിനെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്.



Click it and Unblock the Notifications