ഐഎം വിജയന്റെ കീഴില്‍ പൃഥ്വി ഫുട്‌ബോള്‍ പഠിക്കുന്നു

By Aswathi

ഈ സിനിമാ തിരക്കുകളുടെ ഇടയില്‍ പൃഥ്വിരാജ് ഫുട്‌ബോള്‍ പഠിക്കാന്‍ ഇറങ്ങുന്നു. കളിപഠിച്ച് പൃഥ്വി ബൂട്ടണിഞ്ഞ് കളത്തിലേക്കിറങ്ങുമെന്നൊന്നും ആരും പ്രതീക്ഷിക്കേണ്ട. തന്റെ പുതിയ ചിത്രത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ് പൃഥ്വി കളി പഠിക്കുന്നത്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ഇന്ത്യയിലെ മികച്ച ഫുട്‌ബോളര്‍മാരിലൊരാളായ ഐ എം വിജയന്റെ കീഴിലാണ് പൃഥ്വിയുടെ ഫുട്‌ബോള്‍ പഠനം. ഫുട്‌ബോള്‍ വിഷയമാകുന്ന പുതിയ സിനിമയില്‍ കളിക്കാരന്റെ കാല്‍ ചലനങ്ങളും ശാരീരികക്ഷമതയും നീക്കങ്ങളും വശത്താക്കാനാണ് താരം വിജയന്റെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നത്.

prithviraj-im-vijayan

നവാഗതനായ ജമേഷ് കോട്ടയ്ക്കലാണ് പൃഥ്വിയെ നായകനാക്കി സിനിമയില്‍ അരങ്ങേറുന്നത്. ദി ബ്യൂട്ടിഫുള്‍ ഗെയിം എന്നാണ് സിനിമയ്ക്ക് പേര്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ ഫുട്‌ബോള്‍ മെക്കയില്‍ നിന്നും സിനിമയിലേക്കറിങ്ങുന്ന ജാമേഷിന്റെ കഥാപാശ്ചാത്തലവും മലപ്പുറം തന്നെ. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രണയമാണ് കഥ.

ചിത്രത്തില്‍ പൃഥ്വിക്കൊപ്പം നമ്മുടെ പ്രിയതാരങ്ങളായി കടന്നു പോയ പല വെറ്ററന്‍ താരങ്ങളും ചില ആഫ്രിക്കന്‍ കളിക്കാരും വേഷമിടുന്നുണ്ട്. ഐ എം വിജയന് പുറമേ അദ്ദേഹത്തിന്റെ കളത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കളായിരുന്ന ജോപോള്‍ അഞ്ചേരിയും യു ഷറഫലിയും സിനിമയില്‍ പൃഥ്വിക്കൊപ്പം കളിക്കാനിറങ്ങും.

നാട്ടുമ്പുറത്തെ കളിയരങ്ങിലും കോളേജ് തട്ടകത്തിലുമൊക്കെ കളി ജീവിതം ചാമ്പലാക്കിയ ഫുട്‌ബോള്‍ താരങ്ങളുടെ ജീവിതം കോറിയിടുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത് അജയ് കുമാറാണ്. ചിത്രത്തില്‍ പൃഥ്വിയ്ക്ക് ലബനീസ് മോഡല്‍ നായികയാകുമെന്നാണ് വിവരം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X