പൃഥിരാജ്‌ ചിത്രങ്ങള്‍ ഏറ്റുമുട്ടുന്നു

By Staff

സൂപ്പര്‍ താരങ്ങള്‍ ഒഴിഞ്ഞു നില്‌ക്കുന്ന ഓണക്കാലത്ത്‌ പൃഥിരാജ്‌ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഏറ്റുമുട്ടാനൊരുങ്ങുന്നു.

തിരുവോണമായ സെപ്‌റ്റംബര്‍ 12ന്‌ പൃഥിരാജ്‌ നായകനായെത്തുന്ന തലപ്പാവ്‌, തിരക്കഥ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നതോടെ വ്യത്യസ്‌തമായ താരപോരാട്ടമായിരിക്കും ഈ ഓണക്കാലത്ത് മലയാള സിനിമയില്‍ കാണാനാവുക.

ചിത്രീകരണം തുടങ്ങി ഏറെ നാളായ തലപ്പാവില്‍ നക്‌സല്‍ ജോസഫ്‌ എന്ന കഥാപാത്രത്തെയാണ്‌ പൃഥി അവതരിപ്പിയ്‌ക്കുന്നത്‌. എഴുപതുകളില്‍ ചെഗുവേര ശൈലിയില്‍ വയനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിച്ച്‌ നടത്തിയ നക്‌സല്‍ പ്രവര്‍ത്തനമാണ്‌ ചിത്രത്തിന്റെ പ്രമേയം.

ഇടത്‌ ചിന്താഗതികളോട്‌ ചായ്‌വുള്ള പൃഥി തലപ്പാവില്‍ അഭിനയിക്കുന്നതിനായി വലിയ പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ലാല്‍, മണിയന്‍പിള്ള രാജു, രോഹിണി, ജഗതി തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കള്‍. ലാല്‍ ക്രിയേഷനാണ്‌ ചിത്രത്തിന്റെ വിതരണമേറ്റെടുത്തിട്ടുള്ളത്‌.

2008ലെ പൃഥിയുടെ പ്രധാന പ്രൊജക്ടായ 'തിരക്കഥ' സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥയാണ്‌ പറയുന്നത്‌. പൃഥിയുടെ ആദ്യ ചിത്രമായ നന്ദനം ഒരുക്കിയ രഞ്‌ജിത്താണ്‌ തിരക്കഥയുടെയും സംവിധായകന്‍.

ഹോളിവുഡ്‌ ചിത്രങ്ങളുടെ തിരക്കഥ കോപ്പിയടിച്ചതിന്‌ വിമര്‍ശിയ്‌ക്കപ്പെടുന്ന അക്‌ബര്‍ അഹമ്മദ്‌ എന്ന സംവിധായകനായാണ് പൃഥി തിരക്കഥയില്‍ വേഷമിടുന്നത്. തിരക്കഥയ്‌ക്ക്‌ തലപ്പാവിനോടുള്ള സാദൃശ്യം അത്‌ മറ്റൊരു കാലഘട്ടം പ്രേക്ഷകന്‌ മുന്നിലെത്തിയ്‌ക്കുന്നുവെന്നതാണ്‌. 1980കളിലെ കാലഘട്ടമാണ്‌ സിനിമയില്‍ ചിത്രീകരിയ്‌ക്കുന്നത്‌.

സത്യത്തിന് ശേഷം പ്രിയാമണി വീണ്ടും പൃഥിയ്ക്കൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി തിരക്കഥയ്ക്കുണ്ട്. ഒരു ഗ്ലാമര്‍ സിനിമാ താരത്തിന്റെ റോളാണ് പ്രിയാമണിയ്ക്ക് ചിത്രത്തിലുള്ളത്. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറും രഞ്‌ജിത്ത്‌ ക്യാപിറ്റല്‍ തിയറ്ററുമാണ്‌ തിരക്കഥ നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌.

രണ്ട്‌ ചിത്രങ്ങളുടെയും റിലീസ്‌ ഒരേ ദിവസം തീരുമാനിച്ച സാഹചര്യത്തില്‍ പ്രമുഖ തിയറ്ററുകള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്‌ ഇരു നിര്‍മാതാക്കളും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X