പൃഥ്വിയ്ക്ക് ബി ടൗണിലെ മികച്ച സഹനടനുള്ള പുരസ്‌കാരം
ദില്ലി: മലയാളത്തില്‍ ഏറ്റവും നല്ലവണ്ണം പൊലീസ് വേഷം ഇണങ്ങുന്നത് സുരേഷ് ഗോപിക്കാണെന്നത് പഴമൊഴിയായി. പൃഥ്വിരാജ് അത് മാറ്റികുറിച്ചിരിക്കുകയാണ്. മുംബൈ പൊലീസ്, മെമ്മറീസ് ഇപ്പോള്‍ സെവന്‍ത് ഡേയിലും പൃഥ്വി ചെയ്ത പൊലീസ് വേഷങ്ങള്‍ അത്രയേറെ മികച്ചതായിരുന്നു.
മലയാളത്തില്‍ മാത്രമല്ല പൃഥ്വിയുടെ പൊലീസ് വേഷങ്ങള്‍ അങ്ങ് ബോളിവുഡ് ലോകത്തും തരംഗമായിരിക്കുകയാണ്. ഔറംഗ്‌സേബ് എന്ന ബോളിവുഡ് ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തിയ പൃഥ്വിരാജിന് ബോളിവുഡിലെ മികച്ച സഹനടനുള്ള പുരസ്‌കാരം!.

ബോളിവുഡ് ചിത്രങ്ങളിലെ പ്രകടനത്തിനുള്ള ഐ ബി എല്‍ മൂവി അവാര്‍ഡാണ് പൃഥ്വിയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ എ സി പി ആര്യ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിച്ചതാണ് പൃഥ്വിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസിലെ ആന്റണി മോസസും ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസിലെ സാം അലക്‌സും മലയാളസിനമയ്ക്ക് അപരിചതരായ രണ്ട് പൊലീസ് ഓഫീസര്‍മാരായിരുന്നു. ഇപ്പോള്‍ റിലീസായ ശ്യാംധര്‍ സംവിധാനം ചെയ്ത സെവന്‍ത് ഡേയിലെ ഡേവിഡ് എബ്രഹാമും മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ്.


Click it and Unblock the Notifications











