പൃഥ്വിയും ജയനും ഏറ്റുമുട്ടുമ്പോള്‍ എന്തുസംഭവിക്കും?

By Nirmal Balakrishnan

പൃഥ്വിരാജും ജയസൂര്യയും തമ്മില്‍ മല്‍സരിച്ചാല്‍ ജയം ആര്‍ക്കായിരിക്കും? അതറിയണമെങ്കില്‍ ഗാന്ധിജയന്തി ദിനം വരെ കാത്തിരിക്കണം. അന്നാണ് പൃഥ്വിരാജ് നായകനായ ടമാര്‍ പടാറും ജയസൂര്യയുടെ മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രവും തിയറ്ററിലെത്തുന്നത്. ചോക്ലേറ്റ്, ലോലിപ്പോപ്പ്, ക്ലാസ്‌മേറ്റ് എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച രണ്ടുപേരുടെയും ചിത്രങ്ങള്‍ മല്‍സരബുദ്ധിയോടെ തിയറ്ററിലെത്തുന്നത് ആദ്യമായിട്ടാണ്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ടമാര്‍ പടാര്‍ നിര്‍മിച്ചിരിക്കുന്നത്. ദിലീപ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. പൊലീസ് ഓഫിസറും തെരുവ്‌സര്‍ക്കസുകാരായ രണ്ടുപേരും തമ്മിലുളഌബന്ധമാണ് സിനിമയുടെ കഥ.

prithvi-jayasurya.

ചെമ്പന്‍ വിനോദും ബാബുരാജുമാണ് തെരുവ് സര്‍ക്കസുകാരാകുന്നത്. പൗരന്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, മഞ്ജു എന്നിവരാണു മറ്റുതാരങ്ങ ള്‍. സപ്തമശ്രീ തസ്‌കരയുടെ വന്‍ വിജയത്തിനു ശേഷം റിലീസ് ചെയ്യുന്ന പൃഥ്വി ചിത്രമാണിത്. ഒട്ടേറെ തവണ പൊലീസ് ഓഫിസറുടെ വേഷത്തില്‍ കയ്യടി നേടിയിട്ടുള്ള പുതിയ പൊലീസ് വേഷവും ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

അക്കു അക്ബറും ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്തായി കുഴപ്പക്കാരല്ല എന്നത്. ജയറാമിനെ വച്ചു പല കുടുംബ ചിത്രങ്ങളും ചെയ്തിട്ടുള്ള ആളാണ അക്കു. ജയസൂര്യയുടെ കോമഡി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നിര്‍ദോഷമായി ചെയ്യുന്ന കാര്യങ്ങള്‍ വിനയാകുന്ന ചെറുപ്പക്കാരന്റെ കഥയാണിത്. ഭാമയാണു നായിക. ജനപ്രിയനു ശേഷം രണ്ടുപേരും ഒന്നിക്കുന്ന ചിത്രമാണിത്. മുകേഷ് പ്രധാനവേഷം ചെയ്യുന്നു. ലക്ഷ്മി ഗോപാലസ്വാമി മുകേഷിന്റെ ഭാര്യയായി അഭിനയിക്കുന്നു. ശ്രീജിത്ത് രവി, ഹരിശ്രീ മാര്‍ട്ടിന്‍, ശശി കലിംഗ എന്നിവരാണു മറ്റുതാരങ്ങള്‍. പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം ജയസൂര്യ തൃശൂര്‍ ശൈലിയില്‍ ,സംസാരിക്കുന്ന ചിത്രം കൂടിയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X