»   » പൃഥ്വികുമാരന്റെ മഞ്ജു സ്വപ്നം

പൃഥ്വികുമാരന്റെ മഞ്ജു സ്വപ്നം

Posted By:
Subscribe to Filmibeat Malayalam
Prithviraj-Manju Warrier
ലോകസുന്ദരിമാരെ അടുത്തുനിന്നു കാണാനും അവര്‍ക്കൊപ്പം ഒട്ടിച്ചേര്‍ന്ന് അഭിനയിക്കാനും ഭാഗ്യം ലഭിച്ച താരമാണ് പൃഥ്വിരാജ്. ഈ ചെറിയപ്രായത്തില്‍ തന്നെ ഇന്ത്യയുടെ സ്വപ്‌നസുന്ദരിയായ ഐശ്വര്യ റായിയുടെ നായകനായി വരെ അഭിനയിക്കാന്‍ ഈ ചെറുപ്പക്കാരന് അവസരം ലഭിച്ചു. മലയാളത്തിലെ മറ്റു യുവതാരങ്ങള്‍ക്കൊന്നും സ്വപ്‌നം കൂടി കാണാന്‍ കഴിയാത്ത കാര്യമാണിതെല്ലാം.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഇപ്പോള്‍ ബോളിവുഡിലും സാന്നിധ്യമറിയിച്ച നടന്‍ ഇതെല്ലാം നേടിയത് സ്വന്തം കഴിവും തന്റേടവും ആത്മാര്‍ത്ഥയുമൊക്കെ കൊണ്ടാണ്. പലരും ഒതുക്കാന്‍ ശ്രമിച്ചെങ്കിലും അതിനെയെല്ലാം ചങ്കൂറ്റത്തോടെ നേരിട്ട് ഈ നടന്‍ മുന്നോട്ടു ഗമിയ്ക്കുന്നു.

കാവ്യ മാധവന്‍ മുതല്‍ ഐശ്വര്യ റായി വരെയുള്ള സുന്ദരിമാര്‍ക്കൊപ്പം ചേര്‍ന്നു നിന്നഭിനയിച്ചെങ്കിലും പൃഥ്വിയെ അലട്ടുന്നൊരു സുന്ദരിയുണ്ട്. വേറാരുമല്ല, പ്രേക്ഷകരുടെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍. പൃഥ്വിയുടെ രീതിയില്‍ പറയുകയാണെങ്കില്‍ മഞ്ജു ചേച്ചി.

സിനിമാലോകത്ത് പൃഥ്വിയുടെ എതിരാളിയായി അറിയിപ്പെടുന്ന ദിലീപിനെ വിവാഹം കഴിച്ച് ഉത്തമകുടുംബിനിയായി കഴിയുന്ന മഞ്ജു ഇനി സിനിമയിലേക്കില്ലെന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാല്‍ മലയാളത്തിലെ ഒട്ടേറെ പ്രഗത്ഭ സംവിധായകര്‍ തങ്ങളുടെ സിനിമയിലെ നായികയായി മഞ്ജുവിനെ കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു. അവസരങ്ങള്‍ പലതും തേടിവന്നുവെങ്കിലും അതൊന്നും മഞ്ജുവിന്റെ തീരുമാനത്തിന് ഇതേവരെ ഇളക്കംതട്ടിച്ചിട്ടില്ല.

പഠനകാലത്ത് മഞ്ജുവിന്റെ കടുത്ത ഫാനായിരുന്നു പൃഥ്വി. ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു. മലയാളത്തിലെ ഏറ്റവും മികച്ചനടിയേതെന്ന് ചോദിച്ചാല്‍ മഞ്ജുവെന്നാവും പൃഥ്വിയുടെ ഉത്തരം. ഇപ്പോള്‍ തന്റെ മനസ്സിലെ ഒരാഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.

മഞ്ജുചേച്ചിയോടൊപ്പം ചെറിയൊരു വേഷത്തിലെങ്കിലും അഭിനയിക്കണമെന്നാണ യുവതാരത്തിന്റെ മോഹം. ആ ആഗ്രഹം നടക്കുമെന്ന് തന്നെയാണ് നടന്‍ കരുതുന്നത്. മഞ്ജുവിനെ ഒരിയ്ക്കല്‍ കൂടി വെള്ളിത്തിരയില്‍ കാണുകയെന്നത് ഓരോ മലയാളി പ്രേക്ഷകന്റെയും മോഹമാണ്. അത് നടക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
Actor Prithviraj wants to act with former actress Manju Warrier,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam