ധനുഷിന്റെ അനേകനില്‍ പൃഥ്വിയെ പരിഗണിച്ചിരുന്നു!
ധനുഷ് നായകനായ അനേകന്‍ എന്ന ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ തേടിക്കൊണ്ട് മുന്നേറുകയാണ്. ധനുഷിനൊപ്പം ആദ്യകാല നടന്‍ കാര്‍ത്തിക്കും തകര്‍ത്തഭിനയിച്ചപ്പോള്‍ മലയാളികള്‍ക്കഭിമാനിക്കാന്‍ ചിത്രത്തില്‍ ലെനയുടെ സാന്നിധ്യവുമുണ്ട്.
അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന് വേണ്ടി കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകന്‍ കെ വി ആനന്ദ സംസാരിക്കുകയുണ്ടായി. നായക വേഷത്തിനായി ആദ്യം സമീപിച്ചത് വിജയ് യെ ആയിരുന്നു എന്ന് അദ്ദേഹം മുമ്പ് പറഞ്ഞതാണ്. എന്നാല്‍ മറ്റ് തിരക്കുകള്‍ കാരണം വിജയ് തിരക്കിലായി. വിജയ് തന്നെയാണ് ധനുഷിന്റെ പേര് നിര്‍ദ്ദേശിച്ചത്.

ധനുഷിന്റെ അനേകനില്‍ പൃഥ്വിയെ പരിഗണിച്ചിരുന്നു!
ഇതൊരു റൊമാന്റിക് ചിത്രമാണ്. ധനുഷിന്റെ സിനിമകള്‍ കണ്ടതില്‍ നിന്ന് തനിക്ക് മനസ്സിലായത് ഏറ്റവും നന്നായി ലവ് ഫെയ് ലിയര്‍ അഭിനയിക്കുന്നത് ധനുഷാണെന്നാണ്. അപ്പോള്‍ പിന്നെ ഈ വേഷം ചെയ്യാന്‍ കഴിയുക ധനുഷിനാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു- ആനന്ദ് പറഞ്ഞു.

ധനുഷിന്റെ അനേകനില്‍ പൃഥ്വിയെ പരിഗണിച്ചിരുന്നു!
ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ റോളില്‍ ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. എന്നാല്‍ പ്രായക്കൂടുതലുള്ള കഥാപാത്രമായതിനാലാണ് പിന്നീടത് വേണ്ടെന്നു വച്ചതത്രെ. കെവി ആനന്ദിന്റെ കനാകണ്ടേന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ നേരത്തെ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്

ധനുഷിന്റെ അനേകനില്‍ പൃഥ്വിയെ പരിഗണിച്ചിരുന്നു!
കാര്‍ത്തിക്കിനെ നേരത്തെ എനിക്കറിയാമായിരുന്നു. എന്നാല്‍ അഭിനയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നെ അത്ഭുതപ്പെടുത്തി അപ്പോള്‍ തന്നെ അദ്ദേഹം സമ്മതിച്ചു. 55 വയസ്സുള്ള ഒരു ഐടി കമ്പനിയുടെ ബോസായിട്ടാണ് കാര്‍ത്തിക് അഭിനയിച്ചത്.

ധനുഷിന്റെ അനേകനില്‍ പൃഥ്വിയെ പരിഗണിച്ചിരുന്നു!
ഒരു പക്വതയുള്ള മുഖത്തെ അന്വേഷിച്ച് ചെന്നപ്പോഴാണ് ലെനയില്‍ എത്തിയത്. ഒരു അഡ്വയ്‌സറുടെ റോള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ ഒരു പക്വതയുള്ള മുഖം തമിഴില്‍ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ ഒരു ദിവസം ചെന്നൈയിലെ കേരള റസ്റ്റോറന്റില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് ലെനയെ കുറിച്ച് കേട്ടത്. ലെനയെ കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു ഇതാണ് ഞങ്ങള്‍ തേടി നടന്ന നടിയെന്ന്.


Click it and Unblock the Notifications











