»   » ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന താരങ്ങളുടെ കൂട്ടത്തില്‍ പൃഥ്വിരാജും! ഇംഗ്ലണ്ടിലെത്തിയ വിശേഷം അറിയാണോ?

ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന താരങ്ങളുടെ കൂട്ടത്തില്‍ പൃഥ്വിരാജും! ഇംഗ്ലണ്ടിലെത്തിയ വിശേഷം അറിയാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ക്രിക്കറ്റും സിനിമാ ലോകവും തമ്മില്‍ ഒരു ആത്മ ബന്ധമുണ്ട്. ഇന്ന് നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- പാക് മത്സരം കാണാന്‍ നിരവധി താരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് പോയിരിക്കുന്നത്.

ഗര്‍ഭകാലം ആഘോഷിച്ച് കരീന കപൂര്‍! മൂന്ന് മാസം കൊണ്ട് 16 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി!!

അക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നും പൃഥ്വിരാജും പോയിരിക്കുകയാണ്. താന്‍ കളി കാണുന്നതിനായി ഇംഗ്ലണ്ടിലെത്തിയ വിവരം ഫേസ്ബുക്കിലുടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ക്രിക്കറ്റിനോട് ആരാധന മൂത്ത് പൃഥ്വിരാജും

ക്രിക്കറ്റിനോട് ആരാധന മൂത്താണ് പൃഥ്വിരാജും ഇംഗ്ലണ്ടിലേക്ക് പോയിരിക്കുന്നത്. അവിടെ എത്തിയ താരം കളി തുടങ്ങാന്‍ പത്ത് മിനുറ്റ് മാത്രമേ ബാക്കിയുള്ളു എന്നു പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ക്രിക്കറ്റിന് സമയം കണ്ടെത്തി ബോളിവുഡില്‍ നിന്നും താരങ്ങള്‍

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് ഇന്ത്യ-പാക് കളി കാണുന്നതിനായി പോയിരിക്കുന്നത്. തനിക്കൊരു യാത്രയുണ്ടെന്നും കളി മുഴുവനും കാണാന്‍ പറ്റുമോന്ന് അറിയില്ലെന്നും പറഞ്ഞാണ് ഷാഹിദ് കപൂര്‍ മത്സരം കാണാന്‍ പോയിരിക്കുന്നത്.

ആലിയ ഭട്ട്

ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ ഭട്ട്. നടിയും ക്രിക്കറ്റിന്റെ വലിയൊരു ആരാധികയാണ്. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ആലിയ തന്റെ സാന്നിധ്യം അറിയിക്കുന്നത് ചീയര്‍ ഗേള്‍സിന്റെ ലീഡറായിട്ടാണ്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

ആലിയയുടെ ആണ്‍സുഹൃത്താണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. താരവും ചാമ്പ്യന്‍സ് ട്രോഫി മല്‍സരം കാണാന്‍ ഒരുങ്ങിയിരിക്കുകയാണ്. താന്‍ ഫോണിലോ ടിവിയിലോ മത്സരം കാണുമെന്നാണ് സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരിക്കുന്നത്.

വരുണ്‍ ധവാന്‍

വീരാട് കോലിയുടെ കടുത്ത ആരാധകനാണ് വരുണ്‍ ധവാന്‍. ഇന്ന് ഷൂട്ടിങ്ങ് തിരക്കുകളുണ്ടെങ്കിലും താന്‍ മത്സരം കാണാനുള്ള സമയം ഉണ്ടാക്കുമെന്നാണ് വരുണും പറയുന്നത്.

English summary
Prithviraj Sukumaran Watching Champions tropy at Engaland

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam