»   » ആമിയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിയില്ല.. അതിഥിയായി എത്തുന്ന യുവതാരം ആരാണെന്നറിയുമോ?

ആമിയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിയില്ല.. അതിഥിയായി എത്തുന്ന യുവതാരം ആരാണെന്നറിയുമോ?

Posted By:
Subscribe to Filmibeat Malayalam

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിരാജും എത്തുമെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്.

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് വിദ്യാ ബാലനെയായിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് താരം ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് മഞ്ജു വാര്യര്‍ ആമിയെ അവതരിപ്പിക്കാനെത്തിയത്.

മഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിയില്ല

ആമിയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിരാജും എത്തുമെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അതിഥി വേഷത്തില്‍ എത്തുമെന്ന് പ്രചരിച്ചിരുന്നു

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്ന് കേട്ടതോടെ ആരാധകരും ഏറെ ആവേശത്തിലായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൃഥ്വി ആമിയിലേക്ക് ഇല്ലെന്നാണ് അറിയുന്നത്.

പൃഥ്വിക്ക് പകരം എത്തുന്നത്

പൃഥ്വിരാജിന് പകരം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ടോവിനോ തോമസ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുരളി ഗോപി, അനൂപ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിലപാടുകളിലെ സാമ്യം

സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന താരങ്ങളാണ് പൃഥ്വിരാജും മഞ്ജു വാര്യരും. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകകള്‍ വ്യക്തമാക്കിയാണ് ഇവര്‍ മുന്നേറുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഇവര്‍ ഒപ്പമുണ്ടായിരുന്നു.

Kamal On Aami - ആമിയില്‍ ഉറച്ച് സംവിധായകന്‍ കമല്‍ - FilmiBeat Malayalam

കൈനിറയെ ചിത്രങ്ങള്‍

ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് ഇരു താരങ്ങളും. നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

English summary
Tovino Thomas getting golden opprtunity to act in Aami.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam