»   » 14 വര്‍ഷത്തെ അഭിമാന പുരസ്‌കാരം, യൂത്ത് ഐക്കണ്‍ അവാര്‍ഡ് പൃഥ്വിരാജിന്!

14 വര്‍ഷത്തെ അഭിമാന പുരസ്‌കാരം, യൂത്ത് ഐക്കണ്‍ അവാര്‍ഡ് പൃഥ്വിരാജിന്!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറെ കാലത്തെ പ്രേക്ഷക സ്വാധീനമുള്ള യുവനടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. സിനിമയില്‍ 14 വര്‍ഷം തികയുന്ന പൃഥ്വിരാജ് രണ്ട് കേരള സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാരം അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ക്ക് അര്‍ഹനാണ്. ഇപ്പോഴിതാ പൃഥ്വിരാജിനെ തേടി മറ്റൊരു അഭിമാന പുരസ്‌കാരം എത്തിയിരിക്കുന്നു.

കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2016-2017 യൂത്ത് ഐക്കണ്‍ അവാര്‍ഡാണ് പൃഥ്വിരാജിനെ തേടിയെത്തിയിരിക്കുന്നത്. വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച യുവാക്കള്‍ക്ക് നല്‍കുന്ന അവാര്‍ഡില്‍ കലാ-സാംസ്‌കാരിക മേഖലയിലാണ് പ്രശസ്ത യുവനടന്‍ പൃഥ്വിരാജിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

മറ്റ് അവാര്‍ഡുകള്‍

പൃഥ്വിരാജ് കൂടാതെ കായികരംഗത്ത് നിന്ന് വിനീത്, സാഹിത്യരംഗത്ത് നിന്ന് പിവി ഷാജി കുമാര്‍, മലയാള രചന ലോകത്ത് നിന്ന് കേന്ദ്ര സാഹിത്യ അക്കാദമി ജേതാവു കൂടിയായ ഷാജി കുമാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

അഭിമാന പുരസ്‌കാരം

വ്യത്യസ്ത സിനിമകളിലൂടെ മലയാള സിനിമയെ നേര്‍വഴിക്ക് നയിക്കുന്നതിനാണ് പൃഥ്വിരാജിനെ തേടി ഈ അഭിമാന പുരസ്‌കാരം എത്തിയിരിക്കുന്നത്.

ടിയാന്‍-ബിഗ് ബജറ്റ്

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ എന്ന ചിത്രമാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മുരളിഗോപി എന്നിവര്‍ അഭിനയിച്ച ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയത്. വിഷ്വല്‍ ട്രീറ്റമെന്റുകൊണ്ട് വിസ്മയം തീര്‍ത്ത ചിത്രം ബോക്‌സോഫീസിലും മികച്ച കളക്ഷന്‍ നേടി വരികയാണ്.

ആദം ജോണിന് വേണ്ടി

ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. പൃഥ്വിരാജ്, മിഷ്ടി, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമായിരുന്നു. സെപ്തംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

വിമാനം

പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പൃഥ്വിരാജാണ് നായകന്‍. പൃഥ്വിരാജ്, നെടുമുടി വേണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് 25ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മൈ സ്റ്റോറി

റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറി എന്ന ചിത്രം സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തും. മൈ സ്റ്റോറി ഉള്‍പ്പടെ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഓണം സ്‌പെഷ്യലായി തിയേറ്ററുകളില്‍ എത്തുന്നത്.

English summary
Prithviraj Wins Youth Icon Award!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam