മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പൃഥ്വിക്ക് മോഹം

By Aswathi

ചലച്ചിത്ര ലോകത്തെത്തി ഏകദേശം പന്ത്രണ്ട് വര്‍ഷമായെങ്കിലും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നീങ്ങുന്ന പൃഥ്വിരാജിന് ഒരാഗ്രഹം ബാക്കിയാണ്. എന്താണന്നല്ലേ, മറ്റൊന്നുമല്ല ഒരു സിനിമയിലെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക തന്നെ. മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കുമൊപ്പം അഭിനയിക്കണമെന്നത് ഏതൊരു മലയാളിതാരത്തിന്റെയും ആഗ്രഹമാണ്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം സഫലമായി. ഇനി മോഹന്‍ലാലിനൊപ്പം.

'മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കടുത്ത ആരാധകനാണ് ഞാന്‍. അവരുടെ അഭിനയം എനിക്ക് മാത്രമല്ല, വളര്‍ന്നുവരുന്ന ഏതൊരു നടനും പ്രചോദനമാണ്. പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം സഫലമായി. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നതാണ് ഇനിയെന്റെ ലക്ഷ്യം'. പിഥ്വിരാജ് പറഞ്ഞു. അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിലാണ് പൃഥ്വി തന്റെ ആഗ്രഹം പങ്കുവച്ചത്.

Mohanlal, Prithviraj

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അങ്ങനെയൊരു അവസരം പൃഥ്വിയെ തേടിയെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ മോഹന്‍ലാലിനെയും മഞ്ജുവിനെയും നായികാ നായകന്മാരാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചതോടെ പ്രേക്ഷകര്‍ക്കൊപ്പം പൃഥ്വിയുടെ ആഗ്രഹവും ലക്ഷ്യം കണ്ടില്ല.

മുമ്പൊരിക്കല്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് പൃഥ്വി പറഞ്ഞിരുന്നു. രഞ്ജിത്ത് അങ്ങനെയൊരു ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ പൃഥ്വിയുടെ രണ്ട് ആഗ്രഹങ്ങളും ഒറ്റ ചിത്രത്തിലൂടെ സഫലമായേനെ. പറഞ്ഞിട്ടെന്തു കാര്യം. ഒരു വിശദീകരണവുമില്ലാതെ രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചു. മറ്റൊരു ചിത്രത്തിലൂടെ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X