ഈ കൂട്ടുകെട്ട് സംഭവിച്ചാല്‍, അത് ചരിത്രമാകും
ചില കൂട്ടികെട്ടുകളാണ് സിനിമകളുടെ വിജയം. അത് മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലും ശരി. മലയാള പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ചില കൂട്ടുകെട്ടുകളും, ഇതുവരെ ഒന്നിക്കാത്ത, എന്നാല്‍ ഒന്നിച്ചു കാണാന്‍ പ്രേക്ഷകരാഗ്രഹിക്കുന്നതുമായ ചില കൂട്ടുകെട്ടുകള്‍.
നാളുകളേറെയായി പറയുന്നു മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്നു ഒരുമിക്കുന്നു എന്ന്. മൂക്കുവരെ എത്തി തട്ടിപ്പോകുകയായിരുന്നു മിക്കതും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒപ്പം പൃഥ്വിരാജും എത്തുന്നു എന്ന വാര്‍ത്തകള്‍ ആഘോഷമാക്കിയ്‌പ്പോള്‍ തന്നെ അറിയാമായിരുന്നു ആ കൂട്ടുകെട്ട് പ്രേക്ഷകര്‍ എത്രത്തോളം പ്രതീക്ഷിക്കുന്നു എന്ന്.

പിന്നീട് മേജര്‍ രവി സംവിധാനം ചെയ്ത 'പിക്കറ്റ് 43' എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തിലെങ്കിലും എത്തുന്നു എന്നറിഞ്ഞപ്പോഴും ആരാധകര്‍ സന്തോഷിച്ചു. പക്ഷെ റീലിസിനൊരുങ്ങിയപ്പോഴാണ് അറിയുന്നത് അതും വെറും ഗോസിപ്പ് മാത്രമാണെന്ന്.
ഇതുവരെ പറഞ്ഞതു പോലെയല്ല. ഇനി അത് സംഭവിക്കും. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു. ഇവരുടെ കൂട്ടുകെട്ട് കൊണ്ടമാത്രമല്ല, ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണെന്നതുകൊണ്ടും ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. ഈ പ്രൊജക്ട് സംഭവിക്കുകയാണെങ്കില്‍ ഇതുവരെയുള്ള എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ക്കും ചരമഗീതം എഴുതാം എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇപ്പോല്‍ 'ഡബ്ള്‍ ബാരല്‍' (ഇരട്ടക്കുഴല്‍) എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ലിജോ ജോസ് പെല്ലിശ്ശേരി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനി ഇതിലാണോ മോഹന്‍ലാല്‍ പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കുന്നതെന്നതും വ്യക്തമല്ല. ചിത്രത്തിന്റെ ചിത്രീകരണം തടങ്ങിയിട്ടില്ലെന്നാണ് അറിവ്.


Click it and Unblock the Notifications