പൃഥ്വിരാജ് മികച്ച സംവിധായകന്‍! താടിക്കാരന്‍റെ പുതിയ നേട്ടം! സന്തോഷം പങ്കുവെച്ച് സുപ്രിയ!
അഭിനേതാവായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന സിനിമയിലൂടെയായിരുന്നു താരം മനസ്സിലെ വലിയ മോഹം സാക്ഷാത്ക്കരിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു ഈ ചിത്രത്തിലെ നായികനായകന്‍മാര്‍. മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്. ഒരു ഭാഗമായി സിനിമ പറയാനാവില്ലെന്നും രണ്ടുമുന്നൂം ഭാഗങ്ങള്‍ ഇറങ്ങിയേക്കുമെന്നുമുള്ള സൂചനകളും ഇരുവരും നല്‍കിയിരുന്നു. അടുത്തിടെയായിരുന്നു താരം രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എമ്പുരാനെന്ന ചിത്രത്തിലൂടെയാണ് ഇനി ഇവരെത്തുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ എമ്പുരാനിലേക്ക് കടക്കുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലൂസിഫറിലൂടെ നിരവധി പുരസ്‌കാരങ്ങളും പൃഥ്വിരാജിനെ തേടിയെത്തിയിരുന്നു. നവാഗത സംവിധായകനുള്ള പുരസ്‌കാരമായിരുന്നു നേരത്തെ താരപുത്രന് ലഭിച്ചത്. ഇപ്പോഴിതാ മികച്ച സംവിധായകനുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് അവാര്‍ഡ് വിതരണ ചടങ്ങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. താരങ്ങള്‍ ഒരുമിച്ചെത്തിയ പുരസ്‌കാരരാവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സന്തോഷം പങ്കുവെച്ച് സുപ്രിയ മേനോനും എത്തിയത്.

താടിക്കാരന് വീണ്ടും പുരസ്‌കാരം
ഭാവിയില്‍ താന്‍ സംവിധായകനായി എത്തുമെന്ന് പൃഥ്വിരാജ് വളരെ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം താല്‍പര്യമുണ്ടെന്നും സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുമെന്നും താരം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ ആ കാര്യങ്ങളെല്ലാം സഫലീകരിച്ചിരിക്കുകയാണ് അദ്ദേഹം. ലൂസിഫറിലൂടെ വീണ്ടും താരത്തിന് തേടി പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് അവാര്‍ഡില്‍ മികച്ച സംവിധായകനായി തിരഞ്ഞെടത്തത് പൃഥ്വിരാജിനെയാണ്.

ലൂസിഫറിലൂടെ
ജയസൂര്യയായിരുന്നു പൃഥ്വിരാജിന് പുരസ്‌കാരം നല്‍കാനായി എത്തിയത്. അടുത്ത സുഹൃത്തിന് പുരസ്‌കാരം നല്‍കാനാവുന്നതിന്റെ സന്തോഷത്തിലായിരുന്നു താരം. ഒത്തിരി സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് താന്‍ പുരസ്‌കാര ജേതാവിനെ വേദിയിലേക്ക് വിളിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലൂടെ നിരവധി നേട്ടങ്ങളാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമായി മാറുകയായിരുന്നു ലൂസിഫര്‍.

എമ്പുരാനുള്ള കാത്തിരിപ്പ്
ലൂസിഫറിന് പിന്നാലെയായി രണ്ടാം ഭാഗവുമായും തങ്ങളെത്തുമെന്ന് പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു ചിത്രത്തെക്കുറിച്ചുള്ള ഔദ്യേഗിക പ്രഖ്യാപനം നടത്തിയത്. സിനിമയുടെ താരനിര്‍ണ്ണയമോ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നും ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമേ എമ്പുരാനിലേക്ക് കടക്കൂയെന്നും താരം പറഞ്ഞിരുന്നു.

സുപ്രിയയുടെ സന്തോഷം
പൃഥ്വിരാജിന്റെ പുതിയ സന്തോഷത്തെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത് സുപ്രിയയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപത്‌നി ഈ സന്തോഷത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനകം തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആടുജീവിതത്തിന് മുന്നോടിയായുള്ള മേക്കോവറിന് വേണ്ടി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ അവധിയെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. താടിക്കാരനെ വീട്ടില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് സുപ്രിയയും അലംകൃതയും.

ആസിഫ് അലിക്കൊപ്പം
ആസിഫ് അലിക്കരികില്‍ ഇരുന്ന് കുശലം പറയുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കറുത്ത കുര്‍ത്തിയണിഞ്ഞ് ആസിഫ് എത്തിയപ്പോള്‍ അതേ നിറത്തിലുള്ള ടീഷര്‍ട്ടണിഞ്ഞായിരുന്നു പൃഥ്വി എത്തിയത്. കട്ടത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായി വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഇപ്പോള്‍.


Click it and Unblock the Notifications











