»   » പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

By: അക്ഷയ്‌
Subscribe to Filmibeat Malayalam

കാത്തിരിപ്പുകള്‍ക്ക് ശേഷം ഹൊറര്‍ ചിത്രം എസ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പഉരത്തിറക്കി. പ്രമുഖ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജയകൃഷ്ണനാണ് ഹൊറര്‍ ചിത്രം ഒരുക്കുന്നത്. രഞ്ജി എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് സിനിമയില്‍ നായകനായി എത്തുന്നു.

ചിത്രീകരണ സമയത്തെ അസാധാരണ സംഭവങ്ങളാല്‍ നേരത്തെ തന്നെ എസ്ര വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, സുദേവ് നായര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങല്‍ അവതരിപ്പിക്കുന്നു.

Esra First Look Poster

പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. യഹൂദ വിശ്വാസത്തെയും മിത്തുകളെയും ആധാരമാക്കി എടുക്കുന്ന ചിത്രം കൊച്ചി, ജൂത പരിസരങ്ങളിലാണ് ചിത്രീകരിക്കുന്നത്. സുജിത്ത് വാസുദേവനാണ് ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Prithviraj's new film esra's first look poster launched
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam