പൃഥ്വിരാജിന്റെ ടമാര്‍ പടാര്‍ ലുക്ക്
തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ടമാര്‍ പടാര്‍. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഒരു മുഴുനീള കോമഡി ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്. ഇതാദ്യമായിട്ടാണ് പൃഥ്വിരാജ് ഒരു മുഴുനീള കോമഡി വേഷം ചെയ്യുന്നത്.
ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ ലുക്കിലാണ് പൃഥ്വി എത്തുന്നത്. നേരത്തേ പോക്കിരി, താന്തോന്നി തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജ് ഹാസ്യം കൈകാര്യം ചെയ്യുകയും ഹാസ്യം തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ബിജു മേനോനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ശബരിമലയിലാണ് ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് നടക്കുന്നത്.
മുംബൈ പോലീസ്, മെമ്മറീസ്, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളില്‍ തുടര്‍ച്ചയായി പോലീസ് വേഷം ചെയ്ത പൃഥ്വിരാജിന്റെ പുത്തന്‍ ലുക്കായിരിക്കും ടമാര്‍ പടാറില്‍ കാണാന്‍ കഴിയുക. ഇതിലും പൃഥ്വിയ്ക്ക് പൊലീസ് വേഷമാണെന്നാണ് സൂചന, പക്ഷേ മേമ്പൊടിയായി ഹാസ്യമുണ്ട്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തേ ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്യാം പുഷ്‌കരനൊപ്പം സഹതിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചയാളാണ് ദിലീഷ്.


Click it and Unblock the Notifications











