»   » ചിത്രീകരണം പൂര്‍ത്തിയായി!!! പൃഥ്വിരാജിന്റെ വിമാനത്തിന്റെ പുതിയ പോസ്റ്റര്‍!!!

ചിത്രീകരണം പൂര്‍ത്തിയായി!!! പൃഥ്വിരാജിന്റെ വിമാനത്തിന്റെ പുതിയ പോസ്റ്റര്‍!!!

By: Karthi
Subscribe to Filmibeat Malayalam

മികച്ച സിനിമകളുടെ ഭാഗമാകുന്നതിലാണ് യുവനിരയിലെ സൂപ്പര്‍ താരം പൃഥ്വിരാജിന്റെ ശ്രദ്ധ. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. അതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും  അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പൃഥ്വിരാജ്, പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലോപ്പസ്, പുതുമുഖം ദുര്‍ഗ്ഗ കൃഷ്ണ, സുധീര്‍ കരമന എന്നിവരാണ് പോസ്റ്ററിലുള്ളത്. അവരുടെ പിന്നില്‍ ഒരു വിമാനവും കാണാം. 

Vimanam

ഹൈസ്‌കൂളില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. പ്രണയത്തിന്റെ പശ്ചാത്തലമുള്ള ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖം ദുര്‍ഗ കൃഷ്ണയാണ്. 

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറത്തിയിരുന്നു. സിനിമാറ്റിക്കായ മാറ്റങ്ങളോടെയാണ് ചിത്രം സജിയുടെ കഥ പറയുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ എബി ഇതേ പ്രേമയത്തിലുള്ളതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു എബി റിലീസ് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
It’s a wrap for Prithviraj’s Vimaanam; Here’s the latest poster. Prithviraj has been working on debutant Pradeep M Nair’s Vimaanam for sometime now. Shoot for the movie, which progressed in multiple schedules, has finally been wrapped up.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam