ലൂസിഫറിന്റെ പിറവിയെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു, ടിയാനുമായി ബന്ധം???
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ പൃഥ്വി സംഗമത്തിനായി കാത്തിരിക്കുന്നത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ ചൊല്ലിയുള്ള സംസാരം നടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി പൃഥ്വി രംഗത്തെത്തിയിട്ടുള്ളത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ തുടങ്ങിയ ആകംക്ഷയ്ക്ക് ഇതുവരെയും അറുതിയായിട്ടില്ല. അഭിനയത്തിനുമപ്പുറത്തേക്ക് സംവിധാനത്തിലുള്ള ആഗ്രഹത്തെക്കുറിച്ച് താരം നിരവധി തവണ വ്യക്തമാക്കിയിരുന്നു.
ലൂസിഫറിന്റെ പിറവിയെക്കുറിച്ചാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടുള്ളത്. താന്‍ ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്ത ടിയാന്റെ സെറ്റിലാണ് ലൂസിഫര്‍ പിറന്നതെന്നാണ് താരം പറയുന്നത്. ചിത്രത്തിലെ അനുഭവത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടിയാന്റെ സെറ്റില്‍ പിറന്ന ലൂസിഫര്‍
ഹനീഫ് മുഹമ്മദിന്റെ ടിയാനാണ് പൃഥി ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്തത്. കരിയറില്‍ ഇതുവരെ ചെയ്യാത്തത്ര വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ലൂസിഫര്‍ പിറവിയെടുത്തത്.

ഏറെ സ്വാധീനിച്ച കഥാപാത്രം
മുന്‍പ് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ടെങ്കിലും തന്നില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രം ഇല്ലെന്നാണ് താരം പറയുന്നത്. തനിക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായ അസ്ലനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നുമാണ് പൃഥ്വി പറയുന്നത്.

ബഹുമതിക്ക് തുല്യം ടിയാനിലെ വേഷം
ടിയാനിലെ അസ്ലമായി വേഷമിടാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ തന്നെ വലിയൊരു ഭാഗ്യമായിട്ടാണു കാണുന്നത്. ഒരു ബഹുമതി ലഭിക്കുന്നതിനു തുല്യമായാണ് ഈ അവസരത്തെ കാണുന്നത്.

ലൂസിഫര്‍ എന്നു സംഭവിക്കും
ലൂസിഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ പൃഥ്വി സംഗമത്തെ നോക്കിക്കാണുന്നത്.


Click it and Unblock the Notifications