»   » തന്നെ ഏറെ വെല്ലുവിളിച്ച 'ടിയാനെ'ക്കുറിച്ച് പൃഥ്വിരാജിന് പറയാനുള്ളത്‌

തന്നെ ഏറെ വെല്ലുവിളിച്ച 'ടിയാനെ'ക്കുറിച്ച് പൃഥ്വിരാജിന് പറയാനുള്ളത്‌

Posted By: Nihara
Subscribe to Filmibeat Malayalam

മുരളി ഗോപിയുടെ തിരക്കഥയില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും വേഷമിടുന്ന ടിയാനെക്കുറിച്ച് നരവധി റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. കരിയറിലെ ഏറ്റവും സങ്കീര്‍ണ്ണമായ വേഷമാണ് ടിയാനിലേതെന്ന് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന അസ്ലന്‍ മാത്രമാണ് പോസ്റ്ററിലുള്ളത്. ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ആരാണ് ടിയാന്‍

ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല ഒരായിരം ഇന്നലെകള്‍ ഉണ്ടാവും. മറവി കാര്‍ന്നു പോയ എണ്ണമറ്റ ജന്‍മങ്ങള്‍ ഒരുമിച്ചൊന്നായ , അദൃശ്യമായ ഒരു നായക മുഖമുണ്ടാവും. ആ മുഖം തേടുന്നവനാണ് മോല്‍പ്പടിയാന്‍. അവനാണ് ടിയാനെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.

ടിയാന്റെ സെറ്റില്‍ പിറന്ന ലൂസിഫര്‍

ടിയാന്റെ സെറ്റിലാണ് ലൂസിഫര്‍ പിറന്നതെന്നാണ് താരം പറയുന്നത്. ചിത്രത്തിലെ അനുഭവത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.കരിയറില്‍ ഇതുവരെ ചെയ്യാത്തത്ര വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ലൂസിഫര്‍ പിറവിയെടുത്തത്.

ഏറെ സ്വാധീനിച്ച കഥാപാത്രം

മുന്‍പ് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ടെങ്കിലും തന്നില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രം ഇല്ലെന്നാണ് താരം പറയുന്നത്. തനിക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായ അസ്ലനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നുമാണ് പൃഥ്വി പറയുന്നത്.

ടിയാനിലെ വേഷത്തെക്കുറിച്ച് പൃഥ്വി

ടിയാനിലെ അസ്ലമായി വേഷമിടാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ തന്നെ വലിയൊരു ഭാഗ്യമായിട്ടാണു കാണുന്നത്. ഒരു ബഹുമതി ലഭിക്കുന്നതിനു തുല്യമായാണ് ഈ അവസരത്തെ കാണുന്നത്.

English summary
Prithviraj is talking about Tiyan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam