ഡ്രൈവിംഗ് ലൈസന്‍സുമായി പൃഥ്വിയും ലാല്‍ ജൂനിയറും എത്തുന്നു! ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം
പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. സിനിമയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലായിരിക്കും ചിത്രമൊരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് സിനിമയ്ക്ക് വേണ്ടി രചന നിര്‍വ്വഹിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ലാല്‍ ജൂനിയറിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. താന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇതെന്നും ലാല്‍ ജൂനിയര്‍ മുന്‍പ് അറിയിച്ചിരുന്നു. പൃഥ്വിക്കൊപ്പേം ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പ്രീ പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലേക്കായി പുതുമുഖങ്ങളെ ക്ഷണിക്കുന്നുവെന്ന് പറഞ്ഞ് അറിയിപ്പ് വന്നിരുന്നു. 20നും 30നും ഇടയിലുളള യുവാക്കളെയും 35നും 50നും ഇടയിലുളള സ്ത്രീകളെയും പുരുഷന്‍മാരെയുമാണ് പരിഗണിക്കുന്നത്. [email protected] എന്ന ഇമെയിലിലേക്ക്ാണ് അപേക്ഷകള്‍ അയക്കേണ്ടത്.
പൃഥ്വിയുടെതായി അണിയറയില്‍ പുരോഗമിക്കുന്ന ചിത്രങ്ങള്‍ക്കു ശേഷമായിരിക്കും ലാല്‍ ജൂനിയര്‍ ചിത്രം തുടങ്ങുക. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ എന്ന ചിത്രമാണ് പൃഥ്വിരാജിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ. ഒരു സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ നയനില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അടുത്ത വര്‍ഷം ഫ്രെബ്രുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.


Click it and Unblock the Notifications











