പ്രിഥ്വിയും പത്മപ്രിയയും വീണ്ടും

By Staff

വീരാളിപ്പട്ട്, സത്തം പോടാതെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രിഥ്വിരാജ്, പത്മപ്രിയ ജോടി വീണ്ടും ഒന്നിക്കുന്നു. നാഗര്‍കോവില്‍ എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്. സുരേന്ദറാണ് സിനിമയുടെ സംവിധായകന്‍.

സൂപ്പര്‍താരങ്ങളുടെ സ്വന്തം നായികയെന്ന് പേരെടുത്ത നടിയാണ് പത്മപ്രിയ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തലമുറയുടെ പ്രിയപ്പെട്ട നടിയെന്ന് പേരെടുക്കാന്‍ അവര്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ കഴിഞ്ഞു.

സൂപ്പര്‍താരനായകന്മാരുടെയും കൗമാര ഹീറോകളുടെയും നായികയായി ഒരേ സമയം തിളങ്ങുന്ന പത്മപ്രിയ തമിഴിലും മലയാളത്തിലും ഒന്നാംനിര നായികയാവുമെന്ന് കരുതപ്പെടുന്നു.

ദേശീയ അവാര്‍ഡിന്റെ തിളക്കവുമായി നില്‍ക്കുന്ന പ്രിയാമണിക്കൊപ്പം നിനൈത്താലേ ഇനിക്കും എന്ന ചിത്രത്തിലാണ് പ്രിഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചലച്ചിത്ര ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തമിഴിലും പ്രിഥ്വി സ്വന്തം ആരാധക വൃന്ദത്തെ സൃഷ്ടിച്ചു കഴിഞ്ഞു. മണിരത്നം ചിത്രത്തിലടക്കം കരാര്‍ ഒപ്പിട്ട പ്രിഥ്വിയും തെന്നിന്ത്യയുടെ മൊത്തം സൂപ്പര്‍താരപദത്തിലേയ്ക്ക് വളരുകയാണ്.

കുട്ടിസ്രാങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലാണ് പത്മപ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍


പത്മപ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X