മതിയേട്ടാ! ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും വേണ്ട! പൃഥ്വിരാജിന്റെ മറുപടിയില്‍ കണ്ണ് നിറഞ്ഞ് ആരാധകന്‍
പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ ചിത്രമാണ് നയന്‍. 100 ഡേയ്‌സ് ഓഫ് ലവിനു ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പൃഥിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഇത്.
നിത്യാ മേനോനായിരിക്കും ചിത്രത്തില്‍ നായികയാവുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹിമാലയത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. 9ന്റെ ചിത്രീകരണത്തിരക്കുകള്‍ക്കിടെ ആരാധകന്‍ ആവശ്യപ്പെട്ടാരു കാര്യത്തിന് പൃഥ്വി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു ആരാധകനായ വിഷ്ണു ദേവ ഒരു കാര്യം താരത്തിനോട് ആവശ്യപ്പെട്ടത്."സര്‍ ഞാന്‍ നിങ്ങളുടെ വലിയ ഒരു ഫാനാണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ കാണുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്‌സ്മാഷ് വീഡിയോസ് ചെയ്യുന്നത്. എന്റെ എതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം അഭിമാനം എനിക്കുണ്ടാകില്ല.പ്ലീസ് രാജുവേട്ടാ ഒരു തവണ". വിഷ്ണു പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചത് ഇങ്ങനെയായിരുന്നു. വിഷ്ണുവിന് മറുപടിയായി പൃഥ്വി പിന്നീട് രംഗത്തെത്തിയിരുന്നു.
'നിങ്ങള്‍ ചെയ്തതില്‍ ഒന്നല്ല കുറെയധികം വീഡിയോസ് ഞാന്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് പൃഥ്വി എത്തിയത്. "നിങ്ങളുടെ സമര്‍പ്പണ മനോഭാവം വലിയ പ്രശംസയായി ഞാന്‍ കാണുന്നു. എനിക്ക് വലിയ അഭിമാനമുണ്ട് നിങ്ങളെപ്പോലെയൊരു ആരാധകനെ കിട്ടിയതില്‍. ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു.നമുക്ക് ഉടന്‍ തന്നെ നേരില്‍ കാണാന്‍ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു" പൃഥ്വി വിഷ്ണുവിനോട് പറഞ്ഞു. പൃഥിയുടെ മറുപടി കണ്ട് വികാരധീനനായി വിഷ്ണു നന്ദിയറിച്ചു കൊണ്ട് പിന്നീട് കമന്റിട്ടിരുന്നു."മതി ഏട്ടാ ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും വേണ്ട. കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്. കൈകള്‍ വിറയ്ക്കുന്നു.ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു സര്‍. എപ്പോഴും നിങ്ങളുടെ നമ്പര്‍ വണ്‍ ഫാനായിരിക്കും ഞാന്‍.വിഷ്ണു പറഞ്ഞു.
പൃഥ്വിരാജിന്റെ സിനിമകളിലെ ഡയലോഗുകള്‍ വെച്ചാണ് വിഷ്ണു തന്റെ കൂടുതല്‍ വീഡിയോകളും ചെയ്തിരുന്നത്. ധനുഷ്, ദിലീപ്, വിജയ് തുടങ്ങിയ താരങ്ങളുടെ ഡബ് വീഡിയോകളും ചെയ്തിട്ടുണ്ടെങ്കിലും പൃഥ്വിയോട് പ്രത്യേകമായൊരു ഇഷ്ടമാണ് വിഷ്ണുവിനുളളത്.


Click it and Unblock the Notifications