പൃഥ്വിരാജിന്റെ കാളിയന്‍ ഒരുങ്ങുന്നു! ദൃശ്യവിസ്മയം ഒരുക്കാനുളള തയ്യാറെടുപ്പുകളില്‍ അണിയറക്കാര്‍! കാണൂ

By Midhun

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമകള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. മലയാളത്തിലെ മുന്‍നിര നടന്‍മാരുടെതായി ഇത്തരം സിനിമകള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നടന്‍ പൃഥ്വിരാജിന്റെതായി കാളിയന്‍ എന്നൊരു സിനിമയായിരുന്ന മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

ആര്‍ എസ് വിമലിന്റെ കര്‍ണനില്‍ നിന്നും പിന്മാറിയതിനു ശേഷമായിരുന്നു പൃഥ്വിയുടെതായി ഈ ചിത്രം പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപന വേള മുതല്‍ക്കുതന്നെ കാളിയന്റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് സിനിമാ പ്രേമികള്‍ കാണിക്കാറുളളത്. മമ്മൂട്ടിയുടെ മാമാങ്കം,മോഹന്‍ലാലിന്റെ രണ്ടാമൂഴം തുടങ്ങിയ സിനിമകള്‍ പോലെ മികച്ചൊരു ചിത്രമായിരിക്കും കാളിയന്‍ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

കാളിയനായി പൃഥ്വി

കാളിയനായി പൃഥ്വി

ബ്ലെസിയുടെ ആട് ജീവിതത്തിനു പിന്നാലെ പൃഥ്വിരാജിന്റെതായി പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു കാളിയന്‍. ആടുജീവിതം പോലെ പൃഥ്വിയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ബിഗ് ബഡ്ജറ്റിലാണ ഈ സിനിമ അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. ഉറുമി എന്ന ചിത്രത്തിലെ ചിറക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രത്തിനു ശേഷം പൃഥ്വിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും കാളിയന്‍. ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പൃഥ്വി എത്തുക. ചിത്രത്തിനു വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ താരത്തിന് എടുക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

സംവിധാനം

സംവിധാനം

എസ് മഹേഷാണ് പൃഥ്വിയുടെ കാളിയന്‍ എന്ന ചിത്രവുമായി എത്തുന്നത്. മാജിക്ക് മൂണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പൃഥ്വിരാജിന്റെ ഒരു പഞ്ച് ഡയലോഗ് ഉള്‍പ്പെടുത്തികൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ചൊരു വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് ടീസര്‍ കണ്ട ശേഷം സിനിമാ പ്രേമികള്‍ പറഞ്ഞത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് പൃഥ്വിരാജിന്റെ കാളിയനില്‍ അണിനിരക്കുന്നത്. തമിഴില്‍ നിന്ന് നടന്‍ സത്യരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാഹുബലിക്ക് ശേഷം സത്യരാജ് ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയായിരിക്കും കാളിയന്‍. ചിത്രത്തില്‍ പൃഥ്വിക്കൊപ്പം തുല്ല്യപ്രാധാന്യമുളള കഥാപാത്രമായിട്ടാകും സത്യരാജും എത്തുക. വേണാടിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിളളയുടെയും അദ്ദേഹത്തിന്‌റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് സിനിമയില്‍ പറയുന്നത്.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു

കാളിയന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. ബോളിവുഡിലെയും ഹോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദരും ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നുണ്ട്. ദൃശ്യവിസ്മത്തിന് വലിയ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കാളിയന്‍ നിര്‍മ്മിക്കുക.അടുത്ത കൊല്ലം പകുതിയോടെ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് അറിയുന്നത്.

കാളിയനിലെ കഥാപാത്രങ്ങള്‍

കാളിയനിലെ കഥാപാത്രങ്ങള്‍

കാളിയനിലെ കഥാപാത്രങ്ങള്‍ക്ക് ഗ്രാഫിക്ക് രൂപം നല്‍കുവാനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ഇതിനായി ഇന്ത്യിലെയും വിദേശത്തെയും ആനിമേഷന്‍ വിഷ്വലൈസിംഗ് വിദഗ്ദ സംഘത്തെയാണ് നിര്‍മ്മാതാക്കള്‍ എര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ പ്രീ വിഷ്വലൈസേഷന്‍ ഡിജിറ്റല്‍ സ്‌റ്റോറി ബോര്‍ഡ് പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആറ് മാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് അറിയിച്ചിരുന്നു.

അഭിനേതാക്കള്‍ക്കുളള പരിശീലനം

അഭിനേതാക്കള്‍ക്കുളള പരിശീലനം

സ്റ്റോറി ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി ആയാല്‍ അഭിനേതാക്കള്‍ക്കുളള പരിശീലനം നല്‍കിത്തുടങ്ങുമെന്നും അറിയുന്നു. ഓഡിഷനിലൂടെ പുതുമുഖ താരങ്ങളെയും ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നുണ്ട്. കാരക്ടര്‍ സ്‌കെച്ചും മറ്റ് പ്രീ വിഷ്വലൈസേഷന്‍ പ്രവര്‍ത്തനങ്ങളും കഥാപാത്രങ്ങള്‍ക്ക് ഇണങ്ങിയ നടീ നടന്മാരെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചിരുന്നു. തിരുവനന്തപുരത്തും മുംബൈയിലുമായിട്ടാണ് കാളിയന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X