»   » മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വി തുറന്നു പറഞ്ഞ ആഗ്രഹം, ഉടന്‍ സംഭവിക്കുമോ?

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വി തുറന്നു പറഞ്ഞ ആഗ്രഹം, ഉടന്‍ സംഭവിക്കുമോ?

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമാണ് വ്യാഴാഴ്ച. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ മമ്മൂട്ടിക്ക് ആശംസ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍, സിദ്ദിഖ്, ജയറാം, ഹരിശ്രീ അശോകന്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിമിഷങ്ങള്‍ക്കുള്ളിലാണ് പോസ്റ്റുകള്‍ വൈറലാവുന്നത്.

മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ മമ്മൂട്ടി കട്ടോണ്ടു പോയാല്‍ ഇങ്ങനെയിരിക്കും! ഡാന്‍സ് വൈറല്‍, വീഡിയോ

മമ്മൂട്ടിയുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഇനിയും കാത്തിരിക്കാന്‍ പറ്റില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. പിറന്നാള്‍ ആശംസയ്‌ക്കൊപ്പമുള്ള കുറിപ്പിലാണ് യുവസൂപ്പര്‍ സ്റ്റാര്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുള്ളത്. മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച പോക്കിരിരാജയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുലിമുരുകന് ശേഷം വൈശാഖ് ഈ ചിത്രത്തിലേക്ക് കടക്കുമെന്നാണ് പ്രചരിച്ചിരുന്നത്.

Prithviraj, Mammootty

മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ മികച്ച കെമിസ്ട്രിയായിരുന്നു ഈ ചിത്രത്തില്‍ വര്‍ക്കൗട്ട് ചെയ്തിരുന്നത്. തീരുമാനങ്ങള്‍ കൊണ്ടും സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും തന്റേതായ നിലപാടുകളുമായി മുന്നേറുന്ന താരമാണ് പൃഥ്വിരാജ്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിയും മെഗാസ്റ്റാറും വീണ്ടും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Prithviraj wishes Mammootty on his birthday.
Please Wait while comments are loading...

Malayalam Photos

Go to : More Photos