»   » മമ്മൂട്ടിയുടെ നായികയുടെ ഭര്‍ത്താവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി

മമ്മൂട്ടിയുടെ നായികയുടെ ഭര്‍ത്താവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായി എത്തിയ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കന്നടി നടി സോനു ഗൗഡയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായി. ഭര്‍ത്താവ് മനോജ് ഗഡൗയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് ശനിയാഴ്ച മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നത്.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനൊപ്പം നടി സോനു ഗൗഡ എന്ന അടിക്കുറുപ്പോടെയാണ് ഫോട്ടോകള്‍ ഇന്റര്‍നെറ്റിലെത്തിയത്. ഇത് നടിയെ കൂടുതല്‍ അപമാനിതയാക്കി. സംഭവത്തോട് സോനു പ്രതികരിച്ചു.

നിയമ നടപടി സ്വീകരിയ്ക്കും

തന്നെ അപമാനിയ്ക്കുന്ന തരത്തിലുള്ള അടിക്കുറിപ്പ് ഉപയോഗിച്ചതിനെതിരെയും ഫോട്ടോകള്‍ പ്രചരിപ്പിച്ചതിനെതിരെയും നിയമ നടപടി സ്വീകരിയ്ക്കുമെന്ന് സോനു ഗൗഡ പറഞ്ഞു.

എങ്ങനെ ലീക്കായി

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ എങ്ങനെ ലീക്കായി എന്ന് അറിയില്ല. തന്റെ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോ ഫോണില്‍ നിന്നോ മറ്റേതെങ്കിലും ഗാഡ്ജറ്റുകളില്‍ നിന്നോ നഷ്ടപ്പെട്ടതോ ആകാം എന്നാണ് സോനു പറയുന്നത്.

സിനിമയില്‍ സോനു

2008 ല്‍ റിലീസ് ചെയ്ത ഇന്തി നിന്ന പ്രീതിയ എന്ന കന്നട ചിത്രത്തിലൂടെയാണ് സോനു ഗൗഡയുടെ അഭിനയാരങ്ങേറ്റം. സിനിമയില്‍ ശ്രുതി രാമകൃഷ്ണന്‍ എന്നും അറിയപ്പെടുന്ന സോനു വിവാഹ ശേഷവും അഭിനയം തുടര്‍ന്നു. ഒരു കന്നട ചിത്രത്തിലും രണ്ട് തമിഴ് ചിത്രത്തിലും ഇപ്പോള്‍ അഭിനയിച്ചുവരികയാണ്.

മലയാളത്തിന് പരിചയം

മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് സോനു ഗൗഡ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഡബിള്‍സ്, വണ്‍ ബൈ ടു എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

English summary
Actor Sonu Gowda (aka Shruti Ramakrishna) was at pains on Saturday trying to explain that photos of her that were circulating online were of her moments with husband Manoj Gowda. At least three photos of the actor with her husband were reportedly circulating online for the last three days.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam