»   » വര്‍ഷങ്ങള്‍ക്ക് മുമ്പ് നോ പറഞ്ഞു, മലയാളത്തിലേക്ക് വരാന്‍ മടിച്ചതിന്റെ കാരണം

വര്‍ഷങ്ങള്‍ക്ക് മുമ്പ് നോ പറഞ്ഞു, മലയാളത്തിലേക്ക് വരാന്‍ മടിച്ചതിന്റെ കാരണം

By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് എസ്ര. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. പ്രിയയുടെ ആദ്യ മലയാള ചിത്രമാണിത്.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!


എസ്ര കൂടാതെ മറ്റ് ഭാഷകളിലും നടി ഏറ്റെടുത്ത ഒട്ടേറെ പ്രോജക്ടുകളുണ്ട്. കുറച്ച് ദിവസം മുന്പ് എസ്രയുടെ ഷൂട്ടിങിനിടെയാണ് നടി ഇടവേളയെടുത്തത്. കന്നടയില്‍ മറ്റൊരു ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനായിരുന്നു ഇടവേള. നടി മലയാളത്തിലേക്ക് വരാൻ മടിച്ചത് എന്തുകൊണ്ട്. തുടര്‍ന്ന് വായിക്കൂ..


ചെറിയ അഭിപ്രായ വ്യത്യാസം

മലയാളത്തെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായി ദിവസങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മാത്രമാണ് നടി അഭിപ്രായ വ്യത്യാസം കാണിച്ചിട്ടുള്ളത്.


ആദ്യത്തെ ക്ഷണം

ശ്യാമപ്രാസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് പ്രിയ ആനന്ദിനെയായിരുന്നു. എന്നാല്‍ മറ്റ് ഭാഷകളിലെ തിരക്ക് കാരണം നടി ചിത്രം വേണ്ടന്ന് വച്ചു.


മലയാളത്തിലേക്ക് വരാന്‍ മടി കാണിച്ചു

തുടര്‍ച്ചയായി കുറച്ച് ദിവസങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വരും. അതുകൊണ്ടാണ് മലയാളത്തിലേക്ക് വരാന്‍ മടി കാട്ടിയത്.


നഷ്ടമായത് എസ്രയിലൂടെ തിരിച്ച് പിടിക്കും

ഋതുവില്‍ അഭിനയിക്കാതെ പോയത് നഷ്ടമായി തോന്നിയിരുന്നു. പക്ഷേ എസ്രയിലൂടെ ആ നഷ്ടം തിരിച്ച് കിട്ടുമെന്നും പ്രിയ ആനന്ദ് പറയുന്നു.


പകരം റീമ കല്ലിങ്കല്‍

ഋതുവില്‍ റീമ കല്ലിങ്കല്‍ അവതരിപ്പിച്ച വര്‍ഷ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് പ്രിയാ ആനന്ദനെ പരിഗണിച്ചത്.


നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


English summary
Priya Anand about ezra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam