»   » നിവിന്‍ പോളിക്ക് വേണ്ടി പൃഥ്വിരാജിന്റെ നായിക വേണ്ടെന്ന് വച്ചത് കരാര്‍ ചെയ്ത മൂന്ന് സിനിമകള്‍!

നിവിന്‍ പോളിക്ക് വേണ്ടി പൃഥ്വിരാജിന്റെ നായിക വേണ്ടെന്ന് വച്ചത് കരാര്‍ ചെയ്ത മൂന്ന് സിനിമകള്‍!

Posted By:
Subscribe to Filmibeat Malayalam
നിവിനൊപ്പം അഭിനയിക്കാൻ ഈ നടി ചെയ്തത്? | filmibeat Malayalam

കരിയറില്‍ നിവിന്‍ പോളി ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കേരളത്തിലെ ഇതിസാഹ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്.

ജൂലി 2 എട്ട് നിലയില്‍ പൊട്ടി, സംവിധായകനും നിര്‍മാതാവും നടിയും തമ്മില്‍ കൂട്ടത്തല്ല്..!

പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരി, ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍! കൗതുകം ലേശം കൂടിപ്പോയോ?

നിവിന്‍ പോളിയുടെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് അമല പോളിനെയായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷായതോടെ അമല ചിത്രത്തില്‍ നിന്നും പിന്മാറി. പ്രിയ ആനന്ദാണ് അമല പോളിന് പകരം നായികയായി എത്തുന്നത്.

മലയാള അരങ്ങേറ്റം

പൃഥ്വിരാജിനെ നായകനാക്കി ജെയ് കെ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം എസ്രയില്‍ നായികയായ എത്തിയത് പ്രിയ ആനന്ദ് ആയിരുന്നു. പ്രിയയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു എസ്ര. അമല പോളിന്റെ പിന്മാറ്റമാണ് രണ്ടാമത്തെ ചിത്രമായ കായംകുളം കൊച്ചുണ്ണിയിലേക്ക് വഴി തുറന്നത്.

വേണ്ടെന്ന് വച്ച ചിത്രങ്ങള്‍

അമല പോളിന് പകരക്കാരിയായി പ്രിയ ആനന്ദ് എത്തിയത് മറ്റ് സിനിമ ഇല്ലാത്തതുകൊണ്ട് അല്ലായിരുന്നു. തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ തിരക്കുള്ള നായികയായ പ്രിയ ആനന്ദ് നേരത്തെ കരാര്‍ ഒപ്പിട്ടിരുന്ന മൂന്ന് സിനിമകള്‍ വേണ്ടെന്ന് വച്ചാണ് കായംകുളം കൊച്ചുണ്ണി സ്വീകരിച്ചത്.

നാലഞ്ച് മാസത്തോളം

ബിഗ് ബജറ്റില്‍ ചിത്രീകരിക്കുന്ന് ഈ പീരിയോഡിക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകണമെങ്കില്‍ നാലഞ്ച് മാസത്തോളമെടുക്കും. അതിനിടയില്‍ മറ്റ് സിനിമകളിലും അഭിനയിക്കുക സാധ്യമല്ല. പിരിയഡ് സിനിമയായതിനാല്‍ ലുക്കിലും മറ്റും വലിയ മാറ്റങ്ങളും ആവശ്യപ്പെടുന്ന കഥപാത്രമാണ് പ്രിയ ആനന്ദിന്റേത്.

ആകര്‍ഷിച്ച ഘടകം

ഒരു പീരിയോഡിക് സിനിമയില്‍ അഭിനയിക്കാനുള്ള താല്പര്യം കൊണ്ടാണ് മറ്റ് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചത്. മാത്രമല്ല മലയാളത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നു എന്നതുമാണ് കായംകുളം കൊച്ചുണ്ണിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയ ആനന്ദ് പറഞ്ഞു.

നിവിന്‍ പോളിയുടെ ലുക്ക്

ചിത്രത്തിന് വേണ്ടിയുള്ള നിവിന്‍ പോളിയുടെ ലുക്ക് ഇതിനോകം ചര്‍ച്ചയായി മാറിക്കഴിഞ്ഞു. വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രകീകരണത്തിനിടെ സൂര്യയും ജ്യോതികയും ലൊക്കേഷന്‍ സന്ദര്‍ശിച്ചതും വാര്‍ത്തയായി മാറിയിരുന്നു.

ചിത്രീകരണം മംഗലാപുരത്ത്

സെപ്തംബര്‍ ആദ്യ വാരം ഉഡുപ്പിയില്‍ ചിത്രീകരണം ആരംഭിച്ച കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ഇപ്പോള്‍ മംഗലാപുരത്ത് പുരോഗമിക്കുകയാണ്. പ്രിയ ആനന്ദ് ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ശ്രീലങ്കയിലെ ചിത്രീകരണം ആരംഭിക്കും. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരിക്കുക.

പറഞ്ഞ കഥയല്ല, പുതിയ കഥ

കായംകുളം കൊച്ചുണ്ണിയേക്കുറിച്ച് നിരവധി കഥകളും അവതരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ തലത്തിലുള്ളതാകും നിവന്‍ നായകനാകുന്ന കൊച്ചുള്ള. സാധാരണക്കാരനില്‍ നിന്നും വിപ്ലവകാരിയിലേക്കുള്ള കൊച്ചുണ്ണിയുടെ രൂപാന്തരമാണ് ചിത്രം തുറന്ന് കാണിക്കുന്നത്.

ബാഹുബലിയും ബോളിവുഡും

ബോളിവുഡിലെ വമ്പന്‍ ചിത്രങ്ങളായ ഭാഗ് മില്‍ഖ ഭാഗ്, രംഗ് ദേ ബസന്തി, ദേവദാസ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ബിനോദ് പ്രധാനാണ് കായംകുളം കൊച്ചുണ്ണിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബാഹുബലിയുടെ വിഷ്വല്‍ എഫക്സ് ഒരുക്കുന്ന ഫയര്‍ഫ്ളൈയാണ് ഈ ചിത്രത്തിലും വിഷ്വല്‍ എഫക്സ് ഒരുക്കുന്നത്.

English summary
Priya Anand about Nivin Pauly's Kayamkulam Kochunni.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X